Join Whatsapp Group. Join now!
Aster MIMS 10/10/2023

സഹകരണസംഘങ്ങളില്‍ രണ്ടുലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ളവര്‍ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം വരുന്നു; നിക്ഷേപകര്‍ക്ക് നോട്ടീസ്

സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ രണ്ടുലക്ഷത്തിന് മുകളില്‍ പണം നിക്ഷേപിച്ചവര്‍ നിയമക്കുരുക്കിലേക്ക്. നികുതി വലക്ക് പുറത്തുള്ള സഹകരണ സംഘങ്ങളെ കുKasaragod, Kerala, Kanhangad, news, Investigation, Notice against investors in Co-operative societies
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.07.2017) സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ രണ്ടുലക്ഷത്തിന് മുകളില്‍ പണം നിക്ഷേപിച്ചവര്‍ നിയമക്കുരുക്കിലേക്ക്. നികുതി വലക്ക് പുറത്തുള്ള സഹകരണ സംഘങ്ങളെ കുരുക്കാനാണ് ആദായ നികുതി വകുപ്പ് നീക്കം തുടങ്ങിയത്. ഇതിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം വരുന്ന നിക്ഷേപകര്‍ക്ക് ഇതിനകം നോട്ടീസ് നല്‍കിത്തുടങ്ങിയിട്ടുണ്ട്.

സഹകരണ സംഘങ്ങളില്‍ മൊത്തം 80,000 കോടിയുടെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഈ നിക്ഷേപങ്ങള്‍ക്കു നല്‍കുന്ന പലിശയ്ക്ക് നികുതി ഈടാക്കാനാണ് നടപടി. ഇതിലൂടെ, സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് വ്യക്തമായ കണക്കുണ്ടാക്കാനും കഴിയും. സഹകരണ സംഘങ്ങളില്‍ നിക്ഷേപമുള്ള പണത്തിന്റെ പലിശക്ക് ഇപ്പോള്‍ നികുതിയില്ലെന്ന് മാത്രമല്ല, വാണിജ്യ ബാങ്കുകളെക്കാള്‍ രണ്ട് ശതമാനം പലിശ കൂടുതല്‍ ലഭിക്കുന്നതിനാല്‍ വന്‍കിടക്കാരുടെ കോടികള്‍ ഇത്തരം ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണ സംഘങ്ങള്‍ വഴിയൊരുക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കവെയാണ് ഈ നടപടി.

2012 മുതല്‍ പണം നിക്ഷേപിച്ചവര്‍ക്കും പിന്‍വലിച്ചവര്‍ക്കുമാണ് നോട്ടീസ് നല്‍കുന്നത്. 1961 ലെ ആദായ നികുതി വകുപ്പ് ആക്ടിലെ 133 (6) പ്രകാരമുള്ള നോട്ടീസില്‍ തേടുന്നത് നാല് വര്‍ഷത്തെ വിവരങ്ങളാണ്. നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ടോ, പാന്‍ നമ്പരുണ്ടോ, നികുതി അടച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. നിക്ഷേപകരുടെ ഈ വിവരങ്ങള്‍ നല്‍കാന്‍ വിമുഖത കാട്ടിയ പല സംഘങ്ങളുടെയും സര്‍വറുകളില്‍ കടന്ന് കയറി ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കുന്നത്. സ്പീഡ് പോസ്റ്റില്‍ എത്തുന്ന നോട്ടീസിന് ഇരുപത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. നോട്ടീസ് ലഭിച്ച നിക്ഷേപകരില്‍ പലരും ഇതോടെ കടുത്ത ആശങ്കയിലാണ്.

ചിലര്‍ നാല് വര്‍ഷത്തെ റിട്ടേണ്‍ തയ്യാറാക്കി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍, നികുതി അടച്ചിട്ടുണ്ടോ എന്നായി ചോദ്യം. ഇല്ലെന്ന് പറഞ്ഞവരോട് നിയമ പ്രകാരമുള്ള നികുതി അടച്ച ശേഷം വരാനായിരുന്നു നിര്‍ദ്ദേശം. ജോലിയില്‍ നിന്ന് വിരമിച്ചവരാണ് നിക്ഷേപകരില്‍ ഭൂരിഭാഗവും. വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുക പലരും സംഘങ്ങളിലാണ് നിക്ഷേപിക്കുന്നത്. സംസ്ഥാനത്ത് 11,565 പ്രാഥമിക സഹകരണ സംഘങ്ങളും 928 എംപ്ലോയീസ് സഹകരണ സംഘങ്ങളും ഉണ്ട്. നോട്ടീസ് ലഭിച്ച നിക്ഷേപകര്‍ പരാതികളുമായി സംഘങ്ങളെ സമീപിച്ചു തുടങ്ങിയതോടെ നികുതി പിടിത്തം മൂലം നിക്ഷേപകരുടെ എണ്ണം കുറയ്ക്കുമോയെന്ന ആശങ്കയിലാണ് സഹകരണ സംഘങ്ങള്‍.
Kasaragod, Kerala, Kanhangad, news, Investigation, Notice against investors in Co-operative societies

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kanhangad, news, Investigation, Notice against investors in Co-operative societies