Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ല; ഫിസിയോ തെറാപ്പിക്കിടെ കാലെല്ലും പൊട്ടി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്ന് പരാതി. മുട്ടുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 12 വയസുകാരന്റെ കാKasaragod, Kerala, news, Top-Headlines, Endosulfan-victim, hospital, General-hospital, Treatment, Not enough treatment for Endosulfan victim; protest
കാസര്‍കോട്: (www.kasargodvartha.com 12.07.2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്ന് പരാതി. മുട്ടുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 12 വയസുകാരന്റെ കാലെല്ലും കൈയ്യെല്ലും ഫിസിയോതെറാപ്പിക്കിടെ പൊട്ടിയതായി ബന്ധുക്കള്‍ ആരോപിച്ചു. ആദൂരിലെ അബൂബക്കര്‍ - റുഖിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് റാസിഖി (12)ന്റെ കാലെല്ലും കൈയ്യെല്ലുമാണ് പൊട്ടിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുട്ടുവേദനയെ തുടര്‍ന്ന് റാസിഖിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. മുട്ടുവേദനയുള്ള കുട്ടിയെ കുട്ടികളുടെ ഡോക്ടര്‍ ഫിസിയോതെറാപ്പിസ്റ്റിന്റെ അടുക്കലേക്ക് അയക്കുകയായിരുന്നു. ഫിസിയോ തെറാപ്പി നടത്തി തിരിച്ചയച്ച റാസിഖിന് ശനിയാഴ്ചയോടെ കലശലായ വേദന അനുഭവപ്പെട്ടു. പിറ്റേന്ന് ഞായറാഴ്ച ഡോക്ടറില്ലാത്തതിനാല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ച വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോള്‍ ഓര്‍ത്തോ സര്‍ജനെ കാണിക്കാനാണ് ആവശ്യപ്പെട്ടത്.

ഓര്‍ത്തോ സര്‍ജന്‍ കാലിന് പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വീണ്ടും അയച്ചു. കുട്ടിക്ക് വീണ്ടും വേദനയനുഭവപ്പെട്ടതോടെ ബുധനാഴ്ച വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് റാസിഖിന്റെ കാലെല്ലും കൈയ്യെല്ലും ഫിസിയോതെറാപ്പിക്കിടെ പൊട്ടിയതായി കണ്ടെത്തിയത്. ശാരീരിക വളര്‍ച്ച കുറവുള്ള കുട്ടിക്ക് കടുത്ത രീതിയിലുള്ള ഫിസിയോതെറാപ്പി ചെയ്തതു മൂലമായിരിക്കാം എല്ലുപൊട്ടിയതെന്നാണ് കരുതുന്നത്. ആശുപത്രിയില്‍ വെച്ചല്ല കുട്ടിക്ക് എല്ലു പൊട്ടിയതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഇതേ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി റാസിഖിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ എത്തിയ ശേഷമാണ് കുട്ടിയെ പരിയാരത്തേക്ക് കൊണ്ടുപോയത്. ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Kasaragod, Kerala, news, Top-Headlines, Endosulfan-victim, hospital, General-hospital, Treatment, Not enough treatment for Endosulfan victim; protest

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Endosulfan-victim, hospital, General-hospital, Treatment, Not enough treatment for Endosulfan victim; protest