മേല്‍പറമ്പ്: (www.kasargodvartha.com 16.07.2017) കെ എസ് ടി പി റോഡില്‍ ഓവുചാലിന് സ്ലാബിടാത്തത് നാട്ടുകാരെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. ഏറെ ജനത്തിരക്കുള്ള മേല്‍പറമ്പ് ടൗണിനോടാണ് അധികൃതരുടെ ഈ അവഗണന. തുറന്നിട്ട ഓടകള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇരുട്ടിന്റെ മറവില്‍ ഓവുചാലില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായതോടെ പരിസരവാസികള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. അധികാരികളോട് പല തവണ പരാതിപ്പെട്ടെങ്കിലും ഒന്നു തിരിഞ്ഞു നോക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.
ഓടകള്‍ മാലിന്യം കൊണ്ട് നിറഞ്ഞതോടെ വെള്ളം കെട്ടിനില്‍ക്കുകയും, ഇത് കൊതുകുകള്‍ മുട്ടയിടാന്‍ കാരണമാവുകയും ചെയ്യുന്നു. മേല്‍പറമ്പ് ശുചീകരിച്ച് അധികൃതരുടെ ഭാഗത്തു നിന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഓവുചാലുകള്‍ വൃത്തിയാക്കി സ്ലാബുകള്‍ നിര്‍മിച്ച് അപകട ഭീഷണിയും ഇല്ലാതാക്കണമെന്നും, ചെമ്മനാട് ഗ്രാമപഞ്ചായത്തും മറ്റും ഇക്കാര്യത്തില്‍ ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Natives, complaint, Melparamba, No slab for drainage