Join Whatsapp Group. Join now!
Aster MIMS 10/10/2023

16കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ചു

16 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ കോത്ഖായില്‍ പതിനാറ് വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊnews, case, custody, Death, Murder-case, Accuse, Top-Headlines, Police, Student, Molestation, Murder case accused died in police custody
ഷിംല:  (www.kasargodvartha.com 19.07.2017) 16 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ കോത്ഖായില്‍ പതിനാറ് വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സൂരജ് സിംഗാണ് പോലീസ് കസ്റ്റഡിയിലിരിക്കെ മറ്റൊരു പ്രതിയായ രജീന്ദര്‍ സിംഗിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

നേപ്പള്‍ സ്വദേശിയായ സൂരജും രജീന്ദറും തമ്മില്‍ ജയിലില്‍ വച്ച് വാക്കേറ്റം ഉണ്ടായിരുന്നു. തര്‍ക്കത്തിനിടെ സൂരജിന്റെ തല പിടിച്ച് രജീന്ദര്‍ ജയിലിലെ ചുവരില്‍ ഇടിക്കുകയായിരുന്നു. പോലീസെത്തി സൂരജിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ഷിംലയില്‍ പ്രക്ഷോഭം ശക്തമായിട്ടുണ്ട്. പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷനുനേരെ കല്ലെറിഞ്ഞു. കോത്ഖായില്‍ ദേശീയപാതകള്‍ സമരക്കാര്‍ ഉപരോധിച്ചു. പോലീസ് സമരക്കാര്‍ക്കുനേരെ ലാത്തി വീശി.

news, case, custody, Death, Murder-case, Accuse, Top-Headlines, Police, Student, Molestation, Murder case accused died in police custody


ജൂലൈ നാലിനാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി ലഭിച്ചത്. എന്നാല്‍ രണ്ടു ദിവസത്തിനുശേഷം പെണ്‍കുട്ടിയെ കൂട്ടമാനംഭത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ രജീന്ദര്‍ സിംഗിനും സൂരജ് സിംഗിനും പുറമെ ആശിഷ് ചൗഹാന്‍, സുഭാഷ് സിംഗ്, പൗരി ഗര്‍വാള്‍, ലോക് ജന്‍, ദീപക് എന്നിവരെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

Keywords: news, case, custody, Death, Murder-case, Accuse, Top-Headlines, Police, Student, Molestation, Murder case accused died in police custody