Join Whatsapp Group. Join now!
Aster MIMS 10/10/2023

റേഷന്‍ കാര്‍ഡ് അപാകത; താലൂക്ക് സപ്ലൈ ഓഫീസറെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു

റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നീലേശ്വരം നഗരസഭയിലെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ താലൂക്ക് സപ്ലൈസ് ഓഫീസറെ ഉപരോധിച്ചു. പുതുക്കിKasaragod, Kerala, Neeleswaram, news, Ration Card, Mistakes in Ration card; Taluk supply officer blocked
നീലേശ്വരം: (www.kasargodvartha.com 17.07.2017) റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നീലേശ്വരം നഗരസഭയിലെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ താലൂക്ക് സപ്ലൈസ് ഓഫീസറെ ഉപരോധിച്ചു. പുതുക്കിയ റേഷന്‍ കാര്‍ഡില്‍ നീലേശ്വരത്ത് വ്യാപകമായ ക്രമക്കേടുകള്‍ ഉള്ളതായി ഗ്രാമസഭകളിലും മറ്റും പരാതി ഉയര്‍ന്നിരുന്നു.

അര്‍ഹരായ പലരും ബിപിഎല്‍ പട്ടികയില്‍ നിന്നും പുറത്തായി. അതേസമയം അനര്‍ഹര്‍ കടന്നുകൂടുകയും ചെയ്തു. ഇതിനെതിരെയാണ് ജനങ്ങളില്‍ നിന്നും വ്യാപകമായ പരാതി ഉണ്ടായത്. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയില്‍ റേഷന്‍ കാര്‍ഡുകളിലെ അപാകതകള്‍ക്ക് കാരണം നഗരസഭയാണെന്ന് ജനങ്ങളില്‍ നിന്നും ആരോപണമുയര്‍ന്നതോടെയാണ് ഭരണകക്ഷി അംഗങ്ങള്‍ തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട് താലൂക്ക് സപ്ലൈ ഓഫീസിലെത്തിയത്.

ടിഎസ്ഒയുടെ ചുമതലയുണ്ടായിരുന്ന അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ എം ബിന്ദുവിനെ ഇവര്‍ ഉപരോധിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഉത്തരവ് കിട്ടുന്ന മുറക്ക് റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കാമെന്ന് ടിഎസ്ഒ ഉറപ്പു നല്‍കിയതോടെയാണ് കൗണ്‍സിലര്‍മാര്‍ പിരിഞ്ഞത്. വൈസ് ചെയര്‍പേഴ്സണ്‍ വി ഗൗരി, സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍മാരായ പി എം സന്ധ്യ, പി രാധ, കൗണ്‍സിലര്‍മാരായ പി കെ രതീഷ്, കെ വി സുധാകരന്‍, സുരേന്ദ്രന്‍, സി സി കുഞ്ഞിക്കണ്ണന്‍, പി കുഞ്ഞികൃഷ്ണന്‍, പി മനോഹരന്‍, ഗീത, വനജ തുടങ്ങിയവരും ഉപരോധത്തില്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Neeleswaram, news, Ration Card, Mistakes in Ration card; Taluk supply officer blocked