Join Whatsapp Group. Join now!
Aster MIMS 10/10/2023

പെട്രോള്‍ പമ്പുകളും കടകളും അടഞ്ഞുകിടന്നു; ജനം ദുരിതത്തിലായി

ജി എസ് ടി നിലവില്‍ വന്നതോടെ വിലക്കയറ്റം രൂക്ഷമാവുകയും ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ വ്യാപാരികളെ ദ്രോഹിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് വ്യാപാരി വ്യവസായി ഏകോപKasaragod, Kerala, news, Petrol-pump, Shop, Merchant's protest effects normal life
കാസര്‍കോട്: (www.kasargodvartha.com 11.07.2017) ജി എസ് ടി നിലവില്‍ വന്നതോടെ വിലക്കയറ്റം രൂക്ഷമാവുകയും ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ വ്യാപാരികളെ ദ്രോഹിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്തൊട്ടാകെ പ്രഖ്യാപിച്ച കടയടപ്പ് സമരം പൂര്‍ണം. മെഡിക്കല്‍ കട ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഹോട്ടല്‍ വ്യാപാരികളും സമരത്തില്‍ പങ്കുചേര്‍ന്നു.

വ്യാപാരികള്‍ ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. ധര്‍ണ്ണ യൂണിറ്റ് പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. ടി.എ ഇല്യാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. നാഗേഷ് ഷെട്ടി സ്വാഗതം പറഞ്ഞു. അതേസമയം പെട്രോളിന്റെ നിത്യേനയുള്ള വിലമാറ്റം കാരണമുണ്ടാകുന്ന നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പെട്രോള്‍ വ്യാപാരികള്‍ പമ്പടച്ച് സമരം നടത്തുകയാണ്.

പെട്രോള്‍ പമ്പുകളും കടകളും അടഞ്ഞുകിടന്നതോടെ പൊതുജനം ആവശ്യസാധനങ്ങള്‍ ലഭിക്കാതെ ദുരിതത്തിലായി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Petrol-pump, Shop, Merchant's protest effects normal life