Join Whatsapp Group. Join now!
Aster MIMS 10/10/2023

തിരുവനന്തപുരത്ത് നിന്ന് സ്പീഡ് പോസ്റ്റില്‍ അയച്ച മരുന്ന് കാസര്‍കോട്ടേക്ക് എത്തിയത് ഏറെ വൈകി; പോസ്റ്റല്‍ സൂപ്രണ്ട് 13,000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി

തിരുവനന്തപുരത്ത് നിന്ന് സ്പീഡ് പോസ്റ്റില്‍ അയച്ച മരുന്ന് കാസര്‍കോട്ടേക്ക് എത്തിയത് Kasaragod, News, Kerala, Court, Complaint, Medicine, Postal department, Speed post.
കാസര്‍കോട്: (www.kasargodvartha.com 03.07.2017) തിരുവനന്തപുരത്ത് നിന്ന് സ്പീഡ് പോസ്റ്റില്‍ അയച്ച മരുന്ന് കാസര്‍കോട്ടേക്ക് എത്തിയത് ഏറെ വൈകി. ഇതേ തുടര്‍ന്ന് മരുന്ന് ഉപയോഗ ശൂന്യമായി. പരാതിക്കാരിക്ക് പോസ്റ്റല്‍ സൂപ്രണ്ട് 13,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെ യു ഡി ടൈപിസ്റ്റ് എം പ്രവീണ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കോടതി വിധി ഉണ്ടായത്.

പ്രവീണയ്ക്ക് 13,000 രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരെ പോസ്റ്റല്‍ വകുപ്പ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ നല്‍കിയ അപ്പീല്‍ തള്ളുകയും പ്രവീണയുടെ ഹരജി ശരിവെക്കുകയുമായിരുന്നു. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ച 13,000 രൂപയ്ക്ക് പുറമെ പ്രവീണയ്ക്ക് കോടതി ചെലവായി 3000 രൂപ കൂടി നല്‍കാനും സംസ്ഥാന ഉപഭോക്തൃ കോടതി നിര്‍ദേശം നല്‍കി.

2014 ഫെബ്രുവരിയിലാണ് പരാതിക്കിടയായ സംഭവം. പ്രവീണ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് തിരുവനന്തപുരത്ത് നിന്ന് ആസ്ത്മയ്ക്കുള്ള മരുന്ന് കാസര്‍കോട്ടേക്ക് സ്പീഡ് പോസ്റ്റ് വഴി വരുത്തുകയായിരുന്നു. കാസര്‍കോട്ട് ഫെബ്രുവരി 28ന് എത്തിയ മരുന്ന് പ്രവീണയ്ക്ക് ലഭിച്ചത് മാര്‍ച്ച് മൂന്നിനാണ്. ശീതീകരിച്ച് സൂക്ഷിക്കേണ്ട മരുന്ന് വൈകി എത്തിയതിനാല്‍ ഉപയോഗ ശൂന്യമാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവീണ പോസ്റ്റല്‍ വകുപ്പിനെതിരെ പരാതി നല്‍കിയത്.
Kasaragod, News, Kerala, Court, Complaint, Medicine, Postal department, Speed post, Medicine sent by speed post reached too late; court order Postal Superintendent to pay compensation of 13000

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Kerala, Court, Complaint, Medicine, Postal department, Speed post, Medicine sent by speed post reached too late; court order Postal Superintendent to pay compensation of 13000