Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോ ഇടിച്ചു കാല്‍നടയാത്രക്കാരന് പരിക്ക്

കാല്‍നടയാത്രക്കാരന് ഓട്ടോ ഇടിച്ചു ഗുരുതര പരുക്ക്. നീലേശ്വരം സിറ്റിസെന്ററിലെ സിഗ്നറ്റ്സ് ഗ്രാഫിക്സ് ഉടമയും പാലക്കാട്ട് റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റുമായ Auto-rickshaw, Accident, Injured, Hospital, Complaint, Kanhangad, Kasaragod, KV Suresh Kumar
നീലേശ്വരം: (www.kasargodvartha.com 04.07.2017) കാല്‍നടയാത്രക്കാരന് ഓട്ടോ ഇടിച്ചു ഗുരുതര പരുക്ക്. നീലേശ്വരം സിറ്റിസെന്ററിലെ സിഗ്നറ്റ്സ് ഗ്രാഫിക്സ് ഉടമയും പാലക്കാട്ട് റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റുമായ നീലേശ്വരം പാലക്കാട്ടെ കെ വി സുരേഷ് കുമാറി (45) നാണ് പരുക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ കോണ്‍വന്റ് ജംക്ഷന് സമീപം നില്‍ക്കുമ്പോള്‍ ചാളക്കടവ് ഭാഗത്തു നിന്ന് അതിവേഗം ഓടിച്ചു വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നു സുരേഷ് കുമാര്‍ പറഞ്ഞു. ചുമലെല്ലിനു ഗുരുതര പരുക്കുണ്ട്. നീലേശ്വരം പോലീസ് കേസ് എടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Auto-rickshaw, Accident, Injured, Hospital, Complaint, Kanhangad, Kasaragod, KV Suresh Kumar.