city-gold-ad-for-blogger

ബസിറങ്ങി നടന്നുപോവുകയായിരുന്നയാളെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും അടങ്ങിയ ബാഗ് കൊള്ളയടിച്ചു

കാസര്‍കോട്: (www.kasargodvartha.com 08.07.2017) ബസിറങ്ങി നടന്നുപോവുകയായിരുന്നയാളെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും അടങ്ങിയ ബാഗ് കൊള്ളയടിച്ചു. കാഞ്ഞങ്ങാട്ട് റീചാര്‍ജ് കട നടത്തുന്ന ചെമ്മനാട് പാലോത്തെ മുഹമ്മദ് കുഞ്ഞി (55)യാണ് കൊള്ളയടിക്കപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ചെമ്മനാട് മുണ്ടാങ്കുളത്താണ് സംഭവം.

ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ കൈവശമുണ്ടായിരുന്ന ബാഗ് പിറകിലൂടെ എത്തിയ അഞ്ജാതന്‍ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. 3000 രൂപയും, റീ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒമ്പത് മൊബൈല്‍ ഫോണുകളുമാണ് ബാഗില്‍ ഉണ്ടായിരുന്നത്. ഈ സമയം ഇവിടെ ഡോര്‍ തുറന്ന നിലയില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നത് കണ്ടതായും ഇതില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നതായും മുഹമ്മദ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബസിറങ്ങി നടന്നുപോവുകയായിരുന്നയാളെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും അടങ്ങിയ ബാഗ് കൊള്ളയടിച്ചു

മോഷ്ടാക്കള്‍ കാറില്‍ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത. ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Merchant, Robbery, Crime, Cash, Mobile Phone, Police, Complaint, Investigation, Chemnad, Muhammed Kunhi, Recharge Shop. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia