Join Whatsapp Group. Join now!
Aster MIMS 10/10/2023

പഴ വര്‍ഗങ്ങള്‍ കയറ്റാന്‍ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു

പഴവര്‍ഗങ്ങള്‍ കയറ്റാന്‍പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. അkasaragod, Kerala, news, Nileshwaram, Lorry, Fruits, Top-Headlines, lorry over turn
നീലേശ്വരം: (www.kasargodvartha.com 08.07.2017) പഴവര്‍ഗങ്ങള്‍ കയറ്റാന്‍പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. അപകടങ്ങള്‍ തുടര്‍ക്കഥയായ മയ്യിച്ച ദേശീയ പാതയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ലോറി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞെങ്കിലും ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി.

കോഴിക്കോട് നിന്നും മംഗളൂരുവിലേക്ക് പഴ വര്‍ഗങ്ങള്‍ കയറ്റാന്‍ പോവുകയായിരുന്ന കെ എല്‍ 59 എല്‍ 5306 നമ്പര്‍ ലോറിയാണ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞത്. ലോറിയില്‍ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ ഷക്കീര്‍, ഫൈസല്‍ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

kasaragod, Kerala, news, Nileshwaram, Lorry, Fruits, Top-Headlines,  lorry over turn

അപകടങ്ങള്‍ തടയാന്‍ നേരത്തെ ഡിവൈഡുറുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നുവെങ്കിലും ഇവ ഇപ്പോള്‍ നശിച്ചുപോയ നിലയിലാണ്. പലപ്പോഴും വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അപകടങ്ങള്‍ തടയാന്‍ ശാശ്വതമായ നടപടി കൈക്കൊളളണമെന്ന് നാട്ടുകാര്‍ പറയുന്നു.


Keywords: kasaragod, Kerala, news, Nileshwaram, Lorry, Fruits, Top-Headlines,  lorry over turn