Join Whatsapp Group. Join now!
Aster MIMS 10/10/2023

കയറ്റിറക്ക് തൊഴിലാളികളും സമരത്തിലേക്ക്

കൂലി വര്‍ധവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി ട്രേഡ് യൂണിയന്‍ നേതാക്കളും വ്യാപാരികളും കാസര്‍കോട് കലേ്രക്ടറ്റില്‍ ജില്ലാ ലേബKasaragod, Kerala, Kanhangad, news, Strike, Loading Unloading Workers going to strike
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.07.2017) കൂലി വര്‍ധവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളി ട്രേഡ് യൂണിയന്‍ നേതാക്കളും വ്യാപാരികളും കാസര്‍കോട് കലേ്രക്ടറ്റില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ കുമാരന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയം. ഇതിനെ തുടര്‍ന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലെ എസ്.ടി.യു- സി.ഐ.ടി.യു എന്നീ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അനിശ്ചിത കാല സമരം  ചൊവ്വാഴ്ച മുതല്‍ തുടങ്ങുമെന്ന് നേതാക്കള്‍ അറിയിച്ചു.

ചര്‍ച്ചയില്‍ എസ് ടി യു നേതാക്കളായ ശംസുദ്ദീന്‍ ആയിറ്റി, ഷരീഫ് കൊടവഞ്ചി, യൂനുസ് വടകരമുക്ക്, സുബൈര്‍ പി. ആഷിഖ്., സി.ഐ.ടി.യു നേതാക്കളായ കെ.വി. കുഞ്ഞികൃഷ്ണന്‍, അനില്‍കുമാര്‍, ടി വി കരിയന്‍, കെ ടി കുഞ്ഞു മുഹമ്മദ്, പ്രതീപ്, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നാല്‍പത് ശതമാനം കൂലി വര്‍ദ്ധനവ്വാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടതെങ്കിലും ഇരുപത് ശതമാനം മാത്രമേ  വ്യാപാരികള്‍ നല്‍കാന്‍ തയ്യാറയുള്ളൂവെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kanhangad, news, Strike, Loading Unloading Workers going to strike