Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെമ്മനാട് കല്ലുവളപ്പിലെ കെ വി സിറാജുദ്ദീന്‍ നിര്യാതനായി

ചെമ്മനാട് കല്ലുവളപ്പിലെ കെ വി സിറാജുദ്ദീന്‍ (68) നിര്യാതനായി. കാസര്‍കോട് ടൗണ്‍ ചുമട്ട് തൊഴിലാളി യൂണിയന്‍ എസ് ടി യു വൈസ് പ്രസിഡന്റ്, ചെമ്മനാട് ജമാഅത്ത് കമ്മിറ്റി മെമ്പര്‍, Kasaragod, Chemnad, Obituary, STU, KV Sirajudheen
കാസര്‍കോട്: (www.kasargodvartha.com 03.07.2017) ചെമ്മനാട് കല്ലുവളപ്പിലെ കെ വി സിറാജുദ്ദീന്‍ (68) നിര്യാതനായി. കാസര്‍കോട് ടൗണ്‍ ചുമട്ട് തൊഴിലാളി യൂണിയന്‍ എസ് ടി യു വൈസ് പ്രസിഡന്റ്, ചെമ്മനാട് ജമാഅത്ത് കമ്മിറ്റി മെമ്പര്‍, പരവനടുക്കം ശാഖാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഏറെക്കാലം കാസര്‍കോട് വെയര്‍ ഹൗസിംഗ് ഗോഡൗണില്‍ ചുമട്ട് തൊഴിലാളിയായിരുന്നു.


ഭാര്യ: സുഹറാബി. മക്കള്‍: സാഹിന, സബാന, റഹ് മത്ത്, സഹ രിയാദ്, സുല്‍വാന്‍, സമീന, അബൂ താഹിര്‍. മരുമക്കള്‍: ഖമറുദ്ദീന്‍, സാലിഹ്, അഷറഫ്, അഫ്‌സീറ, ആഷിഫ്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹ് മദലി, എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, മുത്തലിബ് പാറക്കെട്ട് തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Chemnad, Obituary, STU, KV Sirajudheen.