Join Whatsapp Group. Join now!
Aster MIMS 10/10/2023

കുമ്മനം രാജശേഖരന്‍ 19ന് കാസര്‍കോട് ജില്ലയില്‍

ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ജൂലൈ 19 ന് കാസര്‍കോട് ജില്ല സന്ദര്‍ശിക്കും. ജില്ലയിലെ വിവിധ പരിപാടികളില്‍ കുമ്മനം രാജശേഖരന്‍ പങ്കെടുക്കും. രാKasaragod, Kerala, news, District, Kummanam Rajashekharan visits Kasaragod on 19th
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.07.2017) ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ജൂലൈ 19 ന് കാസര്‍കോട് ജില്ല സന്ദര്‍ശിക്കും. ജില്ലയിലെ വിവിധ പരിപാടികളില്‍ കുമ്മനം രാജശേഖരന്‍ പങ്കെടുക്കും. രാവിലെ 9.30 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ജില്ലാ ഭാരവാഹികളുടെ യോഗത്തിലും 11 മണിക്ക് മാവുങ്കാല്‍ നന്ദനം ഓഡിറ്റോറിയത്തില്‍ വനിതാ മോര്‍ച്ച മഹിളാ കൂട്ടായ്മയിലും രാജശേഖരന്‍ സംബന്ധിക്കും.

ഉച്ചയ്ക്ക് 2.30 മണിക്ക് സമുദായ സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. കടല്‍ക്ഷോഭമുണ്ടായ ചിത്താരി കടപ്പുറവും സന്ദര്‍ശിക്കും. വൈകിട്ട് കുംബഡാജെ പഞ്ചായത്തില്‍ ജലസ്വരാജ് പദ്ധതിയുടെ ഉദ്ഘാടനം കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് പാര്‍ട്ടി പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, District, Kummanam Rajashekharan visits Kasaragod on 19th