city-gold-ad-for-blogger

പോര് മുറുകി; റവന്യൂമന്ത്രിക്കെതിരെ സി പി എം അനുകൂലസംഘടനയുടെ വില്ലേജ് ഓഫീസ് മാര്‍ച്ച്

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.07.2017) മുന്നണി ബന്ധത്തെ ഉലയ്ക്കുന്ന വിധത്തില്‍ സി പി എം- സി പി ഐ പോര് രൂക്ഷമാകുന്നതിനിടെ റവന്യൂമന്ത്രിക്കെതിരെ സി പി എം അനുകൂലസംഘനയുടെ വില്ലേജ് ഓഫീസ് മാര്‍ച്ച്. റവന്യുവകുപ്പ് മന്ത്രിയുടെ മണ്ഡലം കൂടിയായ മടിക്കൈ വില്ലേജ് ഓഫീസിലേക്ക് സി പി എം നിയന്ത്രണത്തിലുളള കര്‍ഷക തൊഴിലാളി യൂണിയന്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.

ഇതോടെ സി പി എം, സി പിഐ തര്‍ക്കവും മുറുകി. മടിക്കൈയിലെ ഭൂരഹിതരായ 90 പേര്‍ക്ക് പട്ടയം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച രാവിലെ കെ എസ് കെ ടി യുവിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സി ഐ ടി യു സംസ്ഥാന സെക്രട്ടറി ടി കെ രാജന്‍ ഉള്‍പ്പെടെയുളള മുഴുവന്‍ നേതാക്കളും റവന്യുവകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. റവന്യുവകുപ്പ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് അര്‍ഹരായ 30 പിന്നോക്കക്കാര്‍ ഉള്‍പ്പെടെയുളള 90 പേര്‍ക്ക് പട്ടയംനിഷേധിക്കുന്നതെന്ന് സി പി എം ആരോപിക്കുന്നു. അതേസമയം പാര്‍ട്ടി വിട്ട് സി പി ഐ യില്‍ ചേരുന്നവര്‍ക്ക് അനര്‍ഹരാണെങ്കില്‍ പോലും പട്ടയം നല്‍കുന്നതായും സി പി എം ആരോപിച്ചു.

രണ്ടു പതിറ്റാണ്ടിലധികം വീടുള്‍പ്പെടെ പണിത് ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചവരാണ് കൈവശഭൂമിക്ക് പട്ടയത്തിനായി അപേക്ഷ നല്‍കിയത്.
എന്നാല്‍ പട്ടയ മാമാങ്കങ്ങള്‍ നടത്തുമ്പോള്‍ പോലും മടിക്കൈയിലെ അര്‍ഹരായ അപേക്ഷകര്‍ക്ക് രാഷ്ട്രീയ പ്രേരിതമായി റവന്യുവകുപ്പ് കൈകാര്യം ചെയ്യുന്ന സി പി ഐ നേതൃത്വം മന:പ്പൂര്‍വം പട്ടയം നിഷേധിക്കുകയാണെന്ന് സി പി എം ആരോപിച്ചു.

ഈ നിലപാട് തുടര്‍ന്നാല്‍ രാഷ്ട്രീയ കൂട്ടുകെട്ട് നോക്കാതെ പ്രതികരിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു. വര്‍ഷങ്ങളായി മടിക്കൈയില്‍
സിപിഎം സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ജില്ലയില്‍ സിപിഐക്ക് കുറച്ചെങ്കിലും സ്വാധീനമുള്ള മേഖലയാണ് മടിക്കൈ. അതുകൊണ്ട് തന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ ഇവിടെ സംഘര്‍ഷം പതിവാണ്. മൂന്നാര്‍ വിഷയത്തോടെ സംസ്ഥാനത്തുണ്ടാക്കിയ ഭിന്നതയോടെയാണ് മടിക്കൈയിലും ഭിന്നത രൂക്ഷമായത്.

വില്ലേജ് ഓഫീസ് മാര്‍ച്ചില്‍ കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം രാജന്‍, കയിനി മോഹനന്‍, മഠത്തിനാട്ട് രാജന്‍, വി ബാലന്‍, കെ സത്യ എന്നിവര്‍ പ്രസംഗിച്ചു. കെ കെ ശശിധരന്‍ സ്വാഗതം പറഞ്ഞു.
പോര് മുറുകി; റവന്യൂമന്ത്രിക്കെതിരെ സി പി എം അനുകൂലസംഘടനയുടെ വില്ലേജ് ഓഫീസ് മാര്‍ച്ച്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, CPM, Village Office, March, KSKTU village march against Revenue minister

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia