Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഡ്രഗ്‌സ്; യു യൂസ്, യു ലൂസ്' ദുബൈ കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി

ദുബൈ കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ 'ഡ്രഗ്‌സ്; യു യൂസ്, യു ലൂസ്' ലഹരി വിരുദ്ധ ക്യമ്പയിനിന്റെ മണ്ഡലം തല ഉദ്ഘാടനം ആദൂര്‍ സി ഐ സിബി കെ തോമസ് കളനാട് KMCC, Udma, Health, Programme, Inauguration, Kasaragod, Anti Drugs Campaign
കളനാട്: (www.kasargodvartha.com 03.07.2017) ദുബൈ കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ 'ഡ്രഗ്‌സ്; യു യൂസ്, യു ലൂസ്' ലഹരി വിരുദ്ധ ക്യമ്പയിനിന്റെ മണ്ഡലം തല ഉദ്ഘാടനം ആദൂര്‍ സി ഐ സിബി കെ തോമസ് കളനാട് ഹൈദ്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. എം എസ് എഫ് ഉദുമ മണ്ഡലം കമ്മിറ്റിയുമായി ചേര്‍ന്ന് മണ്ഡലത്തിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നത്. ദുബൈ ഉദുമ മണ്ഡലം കെ എം സി സി വൈസ് പ്രസിഡന്റ് കെ അബ്ബാസ് കളനാട് അധ്യക്ഷത വഹിച്ചു. ചട്ടഞ്ചാല്‍ പി എച്ച് സി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കായിഞ്ഞി ബോധവല്‍ക്കരണ ക്ലാസെടുത്തു.


വിദ്യാര്‍ത്ഥികളടക്കമുള്ള നിഷ്‌കളങ്കരായ ചെറുപ്പക്കാര്‍ ഇന്ന് കഞ്ചാവ് പോലെയുള്ള ലഹരിക്ക് അതിവേഗം അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം ആസൂത്രിത നീക്കങ്ങളില്‍ നിന്നും ദുഷ്പ്രവണതകളില്‍ നിന്നും മക്കളേയും യുവാക്കളേയും എങ്ങിനെ രക്ഷിക്കാമെന്നും വിശദീകരിക്കുന്നതാണ് ക്യാമ്പയിന്‍. മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം അബ്ദുല്‍ ഖാദര്‍, കളനാട് ശാഖാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മുജീബ് റഹ് മാന്‍ അയ്യങ്കോല്‍, ട്രഷറര്‍ കെ കെ മുഹമ്മദ്, കളനാട് ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കുന്നില്‍, ജനറല്‍ സെക്രട്ടറിയും ഹൈദ്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജറുമായ അബ്ദുല്ല ഹാജി കോഴിത്തിടില്‍, വൈസ് പ്രസിഡന്റ് ഉമ്പു ഹാജി തായല്‍, കളനാട് ഹൈദ്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി ടി എ പ്രസിഡന്റ് മൗലവി റഹ് മാന്‍, ദുബൈ കാസര്‍കോട് ജില്ലാ കെ എം സി സി പ്രസിഡന്റ് ഹംസ തൊട്ടി, വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്കാല്‍, സെക്രട്ടറി ടി ആര്‍ ഹനീഫ്, ദുബൈ ഉദുമ കെ എം സി സി വൈസ് പ്രസിഡന്റ് മുഹമ്മദ് മാങ്ങാട്, അബുദാബി കെ എം സി സി ഉദുമ മണ്ഡലം ട്രഷറര്‍ നൗഷാദ് മിഹ്‌റാജ്, യു എ ഇ കീഴൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് എ എം അബ്ദുര്‍ റഹ് മാന്‍ അയ്യങ്കോല്‍, യു എ ഇ കളനാട് ജമാഅത്ത് സെക്രട്ടറി സാജിദ് മിഹ്‌റാജ്, റഫീഖ് ഹദ്ദാദ്, അസീസ് മദ്രാസ്, എസ് കെ ശരീഫ്, ഹസന്‍ അയ്യങ്കോല്‍, ഷാഫി ഗാന്ധി, കെ കെ അബ്ദുര്‍ റഹ് മാന്‍, ബഷീര്‍ ദര്‍ഗാസ്, സക്കറിയ ബലൂച്ചി, എസ് കെ ഷെരീഫ് മജിസ്‌ട്രേറ്റ് പ്രസംഗിച്ചു. ഒ എം അബ്ദുല്ല ഗുരുക്കള്‍ സ്വാഗതവും നൗഫല്‍ മാങ്ങാടന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: KMCC, Udma, Health, Programme, Inauguration, Kasaragod, Anti Drugs Campaign.