Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലീഗ് കോണ്‍ഗ്രസിന് നല്‍കിയേക്കും; ചര്‍ച്ചകള്‍ തുടരുന്നു

കടപ്പുറം സൗത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച് വിജയിച്ച കോണ്‍ഗ്രസ് പ്രതിനിധിക്ക് കാസര്‍കോട് നഗരസഭയില്‍ എന്ത് സ്ഥാനം നല്‍കണമെKasaragod, Kerala, news, Congress, Top-Headlines, Muslim-league, Kasaragod Municipality; IUML to give Standing committee chairperson to Rahna
കാസര്‍കോട്: (www.kasargodvartha.com 20.07.2017) കടപ്പുറം സൗത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച് വിജയിച്ച കോണ്‍ഗ്രസ് പ്രതിനിധിക്ക് കാസര്‍കോട് നഗരസഭയില്‍ എന്ത് സ്ഥാനം നല്‍കണമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം വേണമെന്നാണ് കോണ്‍ഗ്രസ് ലീഗിനോട് ആവശ്യപ്പെടുന്നത്. ഇക്കാര്യം ലീഗിന് പരിഗണിക്കേണ്ടിവരുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം.

കടപ്പുറം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എസ് രഹനയാണ് വിജയിച്ചത്. ഒന്നിലധികം സീറ്റ് ലഭിച്ചിരുന്നുവെങ്കില്‍ മുന്നണി ധാരണ അനുസരിച്ച് കോണ്‍ഗ്രസിന് വൈസ് ചെയര്‍മാന്‍ സ്ഥാനം വരെ ആവശ്യപ്പെടാന്‍ കഴിയുമായിരുന്നു. ഒരു സീറ്റ് മാത്രമാണ് ലഭിച്ചതെന്നതിനാല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ആവശ്യപ്പെടാന്‍ മാത്രമേ നിലവില്‍ കോണ്‍ഗ്രസിന് സാധിക്കുകയുള്ളൂ.

മുമ്പ് ഇതേ കടപ്പുറം വാര്‍ഡില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസിലെ ജി. നാരായണന്‍ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. അന്ന് കോണ്‍ഗ്രസിന് രണ്ട് കൗണ്‍സിലര്‍മാരാണ് കാസര്‍കോട് നഗരസഭയിലുണ്ടായിരുന്നത്. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും ലഭിക്കാതെ കോണ്‍ഗ്രസ് സംപൂജ്യരായി മാറുകയായിരുന്നു. ആ നാണക്കേടാണ് ഈ ഉപതെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന് മാറിക്കിട്ടിയത്. ലീഗ് നേതൃത്വം മനസുവെച്ചാല്‍മാത്രമേ കോണ്‍ഗ്രസിന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലഭിക്കുകയുള്ളൂ. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഈ സ്ഥാനം നല്‍കാതിരിക്കാന്‍ ലീഗ് നേതൃത്വത്തിനാവില്ല. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്ന സമീപനമുണ്ടായാല്‍ ഈ അവസരം ബിജെപി മുതലെടുക്കുമെന്ന അഭിപ്രായം കോണ്‍ഗ്രസിനകത്തു തന്നെയുണ്ട്.

സന്തോഷ പൂര്‍വ്വം തന്നെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിന് ലീഗ് നല്‍കിയേക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേര്‍ന്ന് നഗരസഭയിലെ സ്ഥാനത്തെ കുറിച്ച് അന്തിമതീരുമാനത്തിലെത്തും. ഈ ആവശ്യം നഗരസഭ യുഡിഎഫ് കമ്മിറ്റിയില്‍ ഉന്നയിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനിടെ ഉപതിരഞ്ഞെടുപ്പിലെ പരാജയം ബിജെപിയെ അമ്പരിപ്പിച്ചിട്ടുണ്ട്. അഴിമതി വിഷയം ഉന്നയിച്ച് കാസര്‍കോട് നഗരസഭാ ഭരണസമിതിക്കെതിരെ സമരപരമ്പര തന്നെ നടത്തിയിട്ടും ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത് ബിജെപി ഗൗരവത്തിലെടുത്തിരിക്കുകയാണ്. കാസര്‍കോട്ട് സമീപ കാലത്തുണ്ടായ സംഭവവികാസങ്ങള്‍ ബിജെപിക്കെതിരായ വികാരമായി മാറിയിട്ടുണ്ടോയെന്ന് ബിജെപിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Also Read:
കാസര്‍കോട് നഗരസഭ കടപ്പുറം സൗത്ത് ഉപതെരഞ്ഞെടുപ്പ്; ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ്



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Congress, Top-Headlines, Muslim-league, Kasaragod Municipality; IUML to give Standing committee chairperson to Rahna