city-gold-ad-for-blogger

പിണറായിയുടേത് കടുത്ത ഭാഷ; മുഖ്യമന്ത്രിയായ ശേഷം സെക്രട്ടറിയേറ്റില്‍ ഈച്ച പറക്കാത്ത സ്ഥിതി: കെ സുധാകരന്‍

മലപ്പുറം: (www.kasargodvartha.com 10.07.2017) പിണറായിയുടേത് കടുത്ത ഭാഷയാണെന്നും സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഭാഷ സംസാരിക്കാന്‍ അദ്ദേഹത്തിനറിയില്ലെന്നും കെ സുധാകരന്‍. മുഖ്യമന്ത്രിയായ ശേഷം സെക്രട്ടറിയേറ്റില്‍ ഈച്ച പറക്കാത്ത സ്ഥിതിയാണെന്നും കെ സുധാകരന്‍ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഭരണപരിഷ്‌കരണം കമ്മീഷന്‍ ചെയര്‍മാനായ വി എസ് അച്യുതാനന്ദനെതിരെയും രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തിയത്.

പോലീസിലും സിവില്‍ സര്‍വീസിലും ഗ്രൂപ്പ് ഉണ്ടാക്കുകയാണ് മുഖ്യമന്ത്രി തുടരുന്നതെന്ന് കെ സുധാകരന്‍ പറഞ്ഞു. സഹജമായ സംസ്‌കാരം അറിയാതെ പുറത്തുചാടുമെന്ന് ഭയന്നാണ് അദ്ദേഹം നിര്‍ത്തി നിര്‍ത്തി സംസാരിക്കുന്നത്. താന്‍ സംസാരിക്കുന്നതുപോലെ ഒഴുക്കോടെ 10 മിനിറ്റ് സംസാരിച്ചാല്‍ 50 അബദ്ധമെങ്കിലും പിണറായി ഒപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

പിണറായിയുടേത് കടുത്ത ഭാഷ; മുഖ്യമന്ത്രിയായ ശേഷം സെക്രട്ടറിയേറ്റില്‍ ഈച്ച പറക്കാത്ത സ്ഥിതി: കെ സുധാകരന്‍


വിവരവും വിവേകവുമില്ലാത്ത വി എസ് അച്യുതാന്ദനെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാക്കി 200 കോടി ചെലവിട്ടിട്ടും സംസ്ഥാനത്തിന് ഗുണകരമായ ഒരു ഉപദേശം പോലും വി എസ് നല്‍കിയിട്ടില്ലെന്നും വി എസിനോളം അധികാരമോഹിയായ നേതാവ് ഇടതുപക്ഷത്തും വലതുപക്ഷത്തുമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  K Sudhakaran against Pinarayi Vijayan and VS, Kerala, Thiruvananthapuram, Malappuram, news, K.Sudhakaran-MP, Pinarayi-Vijayan, V.S Achuthanandan, Politics, Top-Headlines, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia