കൊച്ചി: (www.kasargodvartha.com 17.07.2017) സമരക്കാരെ അക്രമിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണെന്നും മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ഡിസിപി യതീഷ് ചന്ദ്ര. പുതുവൈപ്പിന്‍ ജനകീയ സമരക്കാര്‍ക്ക് നേരെ ഹൈക്കോടതി ജംഗ്ഷനില്‍ മര്‍ദ്ദനം അഴിച്ചുവിട്ടെന്ന ആരോപണത്തില്‍ അന്വേഷണ വിധേയമായി മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ വിശദീകരണം നല്‍കിയതായിരുന്നു ഡിസിപി.
മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണ്. അതില്‍ വ്യക്തതയില്ല. ഗതാഗതം തടസ്സപ്പെടുത്തിയ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കുകമാത്രമാണ് ചെയ്തത്. യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ വിശദീകരണം നല്‍കി. പോലീസ് പകര്‍ത്തിയ ദൃശ്യങ്ങളും യതീഷ് ചന്ദ്ര കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നതിന്റെ തലേദിവസമായിരുന്നു സമരക്കാര്‍ ഹൈക്കോടതി ജംഗ്ഷനില്‍ സമരം നടത്തിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള ശ്രമമായിരുന്നു ഇതെന്നാണ് ഡിസിപിയുടെ വിശദീകരണം. പോലീസ് വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ച സമരക്കാര്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് ശേഷമാണ് അവരെ നീക്കിയത്. കോടതിയിലേക്ക് വരെ കയറാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും ഡിസിപി പറഞ്ഞു.
സമരവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ പരാതി നല്‍കുന്നത് സേനയുടെ ആത്മവീര്യം തകര്‍ക്കാനാണെന്നും ഇത് അംഗീകരിക്കരുതെന്നും ഡിസിപി കമ്മീഷനെ അറിയിച്ചു. പുതുവയ്പ്പിനിലെ ഐഒസിയുടെ എല്‍പിജി പ്ലാന്റിന് എതിരെ സമരം നടത്തി വന്നിരുന്ന നാട്ടുകാര്‍ നഗരത്തിലിറങ്ങി പ്രചതിഷേധിച്ചതാണ് പോലീസിന്റെ ക്രൂര ലാത്തി ചാര്‍ജില്‍ കലാശിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Police, Court, Complaint, Strike, Natives, Yatheesh Chandra, IOC-plant-Protest: Explanation from DCP Yatheesh Chandra.