Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇന്ദിരാഗാന്ധി ശതാബ്ദി ആഘോഷം: കോണ്‍ഗ്രസ് കുടുംബ സംഗമത്തിനായി ഉമ്മന്‍ചാണ്ടിയെത്തും

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് Ethirthodu, Kasaragod, Kerala, News, Congress, Family-meet, Inauguration, Oommen Chandy, Indira Gandhi Shathabdi Celebration.
എതിര്‍ത്തോട്: (www.kasargodvartha.com 18.07.2017) മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലെയും ബൂത്ത് തലങ്ങളില്‍ നടന്ന് വരുന്ന കോണ്‍ഗ്രസ് കുടുംബ സംഗമത്തിന്റെ ഭാഗമായി ചെങ്കള മണ്ഡലം ബൂത്ത് തല ഉദ്ഘാടനം ജൂലൈ 26ന് രാവിലെ 9.30 മണിക്ക് എതിര്‍ത്തോടില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കോണ്‍ഗ്രസിന്റെ പ്രധാന സംസ്ഥാന നേതാക്കളും സംബന്ധിക്കും. പരിപാടി വിജയിപ്പിക്കാന്‍ നേതൃയോഗം തീരുമാനിച്ചു. കെ പി സി സി എക്‌സിക്യൂട്ടീവ് അംഗ ബാലകൃഷ്ണ വോര്‍ക്കുടലു ഉദ്ഘാടനം ചെയ്തു.

എം പുരുഷോത്തമന്‍ നായര്‍ അദ്ധ്യക്ഷം വഹിച്ചു. ഡി സി സി സെക്രട്ടറി സി വി ജെയിംസ് കാട്ടുകൊച്ചി കുഞ്ഞി കൃഷ്ണന്‍, ടി എം അഷ്‌റഫ്, നാസര്‍ കാട്ടുകൊച്ചി, ശ്രീധരന്‍ ആചാരി, വസന്തന്‍, ഇ അബ്ദുല്ല കുഞ്ഞി എന്നിവര്‍ സംസാരിച്ചു. എം സാഹിദ് അഹമ്മദ് സ്വാഗതവും വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.
Ethirthodu, Kasaragod, Kerala, News, Congress, Family-meet, Inauguration, Oommen Chandy, Indira Gandhi Shathabdi Celebration.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Ethirthodu, Kasaragod, Kerala, News, Congress, Family-meet, Inauguration, Oommen Chandy, Indira Gandhi Shathabdi Celebration.