Join Whatsapp Group. Join now!
Aster MIMS 10/10/2023

360 രൂപ മോഷ്ടിച്ച കേസില്‍ 29 വര്‍ഷത്തിന് ശേഷം പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

60 രൂപ മോഷ്ടിച്ച കേസില്‍ 29 വര്‍ഷത്തിന് ശേഷം പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശിലെ Kasaragod, Uthar Pradesh, News, National, Robbery-case, Complaint, Police, Court, Imprisonment.
ബറേലി: (www.kasargodvartha.com 19.07.2017) 360 രൂപ മോഷ്ടിച്ച കേസില്‍ 29 വര്‍ഷത്തിന് ശേഷം പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി അഡീഷണല്‍ ജില്ലാ കോടതിയാണ് 29 വര്‍ഷം മുമ്പ് 360 രൂപ മോഷ്ടിച്ച കേസില്‍ രണ്ട് പേരെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 1988 ഒക്ടോബര്‍ 21നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

വാജിദ് ഹുസൈന്‍ എന്നയാളാണ് പരാതിക്കാരന്‍. ജോലി അന്വേഷിച്ച് ട്രെയിനില്‍ പഞ്ചാബിലേക്ക് പോവുകയായിരുന്ന തന്നെ, യാത്രയ്ക്കിടെ സൗഹൃദം നടിച്ച് ഒപ്പം കടന്നുകൂടിയ ചന്ദ്ര പാല്‍, കനയ്യ ലാല്‍, സര്‍വേശ് എന്നീ മൂന്ന് പേര്‍ ചേര്‍ന്ന് പോക്കറ്റടിച്ചെന്നായിരുന്നു വാജിദിന്റെ പരാതി. മയക്കുമരുന്ന് ചേര്‍ത്ത ചായ തന്ന് മയക്കി കിടത്തിയ ശേഷം തന്റെ പോക്കറ്റിലുണ്ടായിരുന്ന 360 രൂപ മോഷ്ടാക്കള്‍ കൈക്കലാക്കിയതായി വാജിദ് പരാതിയില്‍ പറഞ്ഞിരുന്നു.

Kasaragod, Uthar Pradesh, News, National, Robbery-case, Complaint, Police, Court, Imprisonment, Imprisonment for robbery case accused.


പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു. എന്നാല്‍ കോടതിയുടെ വിചാരണയ്ക്കിടെ പ്രതികളില്‍ ഒരാളായ ചന്ദ്രപാല്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് വിചാരണ തടസ്സപ്പെടുകയായിരുന്നു. പിന്നീട് നീണ്ട 15 വര്‍ഷത്തിന് ശേഷം 2004 ല്‍ ചന്ദ്രപാലിന്റെ മരണ വാര്‍ത്തയാണ് കോടതി അറിഞ്ഞത്.

ഇതോടെ അവശേഷിക്കുന്ന രണ്ട് പേരെ പ്രതികളാക്കി കോടതി വിചാരണയാരംഭിച്ചു. 2012ല്‍ കേസിലെ പരാതിക്കാരനായ വാജിദ് ഹുസൈന്‍ കോടതിയില്‍ ഹാജരായി സാക്ഷിമൊഴി നല്‍കി. ഒടുവില്‍ ശിക്ഷയും വിധിച്ചു. അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ വീതം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചു. പ്രതികള്‍ക്ക് ഇപ്പോള്‍ 60 വയസായി. 59 വയസാണ് പരാതിക്കാരനായ വാജിദ് ഹുസൈന്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Uthar Pradesh, News, National, Robbery-case, Complaint, Police, Court, Imprisonment, Imprisonment for robbery case accused.