Join Whatsapp Group. Join now!
Aster MIMS 10/10/2023

തൊടുപുഴയില്‍ ചുഴലി കൊടുങ്കാറ്റ്; 10 കോടിയുടെ നഷ്ടം, ആളപായമില്ല

തൊടുപുഴയില്‍ ചുഴലി കൊടുങ്കാറ്റ് വന്‍ നാശനഷ്ടം വിതച്ചു. ബുധനാഴ്ച രാവിലെ വീശിയടിച്ച ചുഴലി കൊടുങ്കാറ്റില്‍ കരിമണ്ണൂര്‍, കോടിക്കുളം, കുമാരമംഗലം പഞ്ചായത്തുകളിലാണ് വന്‍ നാശനഷ്ടമുണ്ടായത്. 15 കിലോമീറ്റര്‍ Kerala, news, Top-Headlines, Electricity, Hurricane in Thodupuzha, Fire Force, Police, Hurricane, Storm
തൊടുപുഴ:  (www.kasargodvartha.com 19.07.2017) തൊടുപുഴയില്‍ ചുഴലി കൊടുങ്കാറ്റ് വന്‍ നാശനഷ്ടം വിതച്ചു. ബുധനാഴ്ച രാവിലെ വീശിയടിച്ച ചുഴലി കൊടുങ്കാറ്റില്‍ കരിമണ്ണൂര്‍, കോടിക്കുളം, കുമാരമംഗലം പഞ്ചായത്തുകളിലാണ് വന്‍ നാശനഷ്ടമുണ്ടായത്. 15 കിലോമീറ്റര്‍ ചുറ്റളവില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ആളപായമില്ല.

ഒരേക്കര്‍ സ്ഥലത്തെ കപ്പയും മൂന്നുറോളം റബ്ബര്‍ മരങ്ങളും കൊടുങ്കാറ്റില്‍ നിലം പൊത്തി. ഏകദേശം 10 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്. ശക്തമായി കാറ്റില്‍ നിലച്ച വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല.

Kerala, news, Top-Headlines, Electricity, Hurricane in Thodupuzha,  Fire Force, Police, Hurricane, Storm


Keywords: Kerala, news, Top-Headlines, Electricity, Hurricane in Thodupuzha,  Fire Force, Police, Hurricane, Storm