Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു

ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു. മുട്ടയ്ക്കാവ് നവജീവന്‍ ജംഗ്ഷന് സമീപം ഷംന മന്‍സിലില്‍ നൗഷാദിന്റെ ഭാര്യ മുഅ് മിന (45) യാKerala, Kollam, Top-Headlines, news, Death, Accidental-Death, House wife dies in accident
കൊല്ലം: (www.kasargodvartha.com 06.07.2017) ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു. മുട്ടയ്ക്കാവ് നവജീവന്‍ ജംഗ്ഷന് സമീപം ഷംന മന്‍സിലില്‍ നൗഷാദിന്റെ ഭാര്യ മുഅ് മിന (45) യാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പുന്തലത്താഴം ജംഗ്ഷന് സമീപമായിരുന്നു അപകടം. എന്‍.എസ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നൗഷാദിന്റെ സഹോദരിയെ കാണാന്‍ പോവുന്നതിനിടെയാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മുഅ്മിന മരണത്തിന് കീഴടങ്ങുകയായിരുന്നു.

മക്കള്‍: ഷംന, റുസാന. മരുമകന്‍: നെജില്‍.

Keywords: Kerala, Kollam, Top-Headlines, news, Death, Accidental-Death, House wife dies in accident