Join Whatsapp Group. Join now!
Aster MIMS 10/10/2023

നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ വീട്ടമ്മ മസ്‌ക്കറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു

നാട്ടിലേക്ക് വരാനിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് തെരുവത്ത് സിറാമിക്‌സ് റോഡിലെ പരേതGulf, news, Death, House-wife, Muscut, Oman, Theruvath, World, House wife dies after cardiac arrest
മസ്‌ക്കറ്റ്: (www.kasargodvartha.com 15.07.2017) നാട്ടിലേക്ക് വരാനിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് തെരുവത്ത് സിറാമിക്‌സ് റോഡിലെ പരേതനായ പീടികയില്‍ മുഹമ്മദിന്റെ ഭാര്യ യു എം സല്‍മാബി (66) ആണ് ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കുഴഞ്ഞുവീണ് മരിച്ചത്. ആറ് വര്‍ഷമായി മസ്‌ക്കറ്റിലാണ് സല്‍മാബി. ഈ വരുന്ന വ്യാഴാഴ്ച നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ താമസസ്ഥലത്ത് കുഴഞ്ഞുവീണ ഇവരെ ഉടന്‍ തന്നെ ബദര്‍ അല്‍ തമ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Gulf, news, Death, House-wife, Muscut, Oman, Theruvath, World, House wife dies after cardiac arrest

പരേതരായ ഉമ്മര്‍-ഖദീജ ദമ്പതികളുടെ മകളാണ്. മക്കള്‍: സഫിയ, ഖാലിദ്, അബ്ദുര്‍ റഷീദ്, ഷാഹിദ, ഉമര്‍ ഫാറൂഖ്, ഉനൈസ്, അബൂബക്കര്‍ സിദ്ദീഖ് (കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍, മസ്‌ക്കറ്റ്). മരുമക്കള്‍: ഷാഹിദ, അബ്ദുല്ല ഹാജി, മിസിരിയ, മുഹമ്മദ്കുഞ്ഞി, ഷഹനാസ്, അമീര്‍ പള്ളിയാന്‍, നഈമ. സഹോദരങ്ങള്‍: മുഹമ്മദ് ഹനീഫ, അബ്ദുല്‍ ബഷീര്‍, സുഹ്‌റാബി, ജമീല.

മസ്‌ക്കറ്റില്‍ മകന്‍ അബൂബക്കര്‍ സിദ്ദീഖിനൊപ്പമായിരുന്നു സല്‍മാബി കഴിഞ്ഞിരുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Gulf, news, Death, House-wife, Muscut, Oman, Theruvath, World, House wife dies after cardiac arrest