Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയന്ത്രണം വിട്ട കാര്‍ ആശുപത്രി ജീവനക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം ആംബുലന്‍സിലിടിച്ചു; സ്ത്രീ മരിച്ചു

നിയന്ത്രണം വിട്ട കാര്‍ ആശുപത്രിയെ ജീവനക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം ആംബുലന്‍സിലിടിച്ചു. അപകടത്തില്‍ ജീവനക്കാരി മരിച്ചു. തിങ്കളാഴ്ച ഉച്ചയോKasaragod, Kerala, Kanhangad, news, hospital, Car-Accident, Death, Hospital employee dies in car accident
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.07.2017) നിയന്ത്രണം വിട്ട കാര്‍ ആശുപത്രി ജീവനക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം ആംബുലന്‍സിലിടിച്ചു. അപകടത്തില്‍ ജീവനക്കാരി മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മാവുങ്കാല്‍ - പാണത്തൂര്‍ റോഡിലാണ് അപകടം. മാവുങ്കാല്‍ ആനന്ദാശ്രമത്തിലെ സ്വകാര്യാശുപത്രിയില്‍ ജീവനക്കാരിയും മേലടുക്കത്തെ ഫ്രാന്‍സിസിന്റെ ഭാര്യയുമായ പള്ളിപ്പറമ്പില്‍ ക്രിസ്റ്റീന (60) യാണ് മരിച്ചത്.

ക്രിസ്റ്റീന ആശ്രമത്തിലേക്ക് പോകുമ്പോള്‍ പാണത്തൂരില്‍ നിന്നും മാവുങ്കാലിലേക്ക് വരികയായിരുന്ന കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇതിനു ശേഷം കാര്‍ സേവാഭാരതിയുടെ ആംബുലന്‍സിലുമിടിച്ചു. ഉടന്‍ തന്നെ ക്രിസ്റ്റീനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: സെബാസ്റ്റിയന്‍, സിസിലി. മരുമക്കള്‍: അഞ്ജു, ജോര്‍ജ്.

Kasaragod, Kerala, Kanhangad, news, hospital, Car-Accident, Death, Hospital employee dies in car accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kanhangad, news, hospital, Car-Accident, Death, Hospital employee dies in car accident