കുമ്പള: (www.kasargodvartha.com 07.07.2017) പനി ബാധിച്ചവരുടെ എണ്ണത്തില്‍ കാസര്‍കോട് ജില്ല ഒന്നാം സ്ഥാനത്തേക്കു കുതിക്കുമ്പോള്‍ കുമ്പളയില്‍ ഒരു ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടകനെയും കാത്തു നില്‍ക്കുന്നു. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ ലക്ഷങ്ങള്‍ ചിലവഴിച്ചു കുമ്പള പെര്‍വാഡ് കടപ്പുറത്ത് നിര്‍മ്മിച്ച ആരോഗ്യ കേന്ദ്രമാണ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടകനെയും കാത്തു നില്‍ക്കുന്നത്. ഒരു വര്‍ഷത്തോളമായി ഇവിടെ ആരോഗ്യ കേന്ദ്രം പണികഴിപ്പിച്ചിട്ട്.
ജില്ലയില്‍ തീരദേശ മേഖലയിലാണ് ഏറെയും പനി റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. കുമ്പള കോയിപ്പാടി മുതല്‍ മൊഗ്രാല്‍ വരെയുള്ള തീരദേശ മേഖലയിലെ മല്‍സ്യത്തൊഴിലാളികളടക്കമുള്ള കുടുംബങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുത്താമായിരുന്ന ആരോഗ്യകേന്ദ്രമാണ് ഒരു വര്‍ഷമായും തുറന്ന് കൊടുക്കാന്‍ അധികൃതര്‍ക്ക് കഴിയാതെ പോയത്. പനിയും മറ്റുമായി തീരദേശത്തുള്ളവര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് കുമ്പള സി. എച്ച്. സി യെയാണ്.
ഇതിനു പരിഹാരമെന്നോണമാണ് തീരദേശ മേഖലയില്‍ തന്നെ ആരോഗ്യകേന്ദ്രത്തിന് തീരദേശ വികസന കോര്‍പറേഷന്‍ ഫണ്ട് അനുവദിച്ചതും കെട്ടിടം പണി പൂര്‍ത്തിയാക്കിയതും. ആരോഗ്യ ഉപകേന്ദ്രത്തോടൊപ്പം ഗ്രന്ഥശാലയുമുണ്ട് കെട്ടിടത്തില്‍. ആരോഗ്യകേന്ദ്രം എത്രയും പെട്ടെന്ന് തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kumbala, news, Top-Headlines, Fever, Treatment, Health Center waiting for inauguration