Join Whatsapp Group. Join now!
Aster MIMS 10/10/2023

വില 87 രൂപയാക്കാന്‍ കഴിയില്ല; ചര്‍ച്ച പരാജയം, കോഴി വ്യാപാരികള്‍ സമരത്തിലേക്ക്

ജി എസ് ടി നിലവില്‍ വന്നതോടെ കോഴി വില 87 രൂപയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ ചര്‍ച്ച പരാജയം. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് തിങ്കളാഴ്ച Kerala, Thiruvananthapuram, news, Chicken,GST rollout: Poultry traders, merchants to go on strike
തിരുവനന്തപുരം: (www.kasargodvartha.com 09.07.2017) ജി എസ് ടി നിലവില്‍ വന്നതോടെ കോഴി വില 87 രൂപയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ ചര്‍ച്ച പരാജയം. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കോഴി വ്യാപാരികള്‍ സമരം ആരംഭിക്കും. വില 87 രൂപയാക്കാന്‍ സാധിക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ധനമന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയാണ് പരാജയപ്പെട്ടത്. വില കുറക്കാന്‍ സാധിക്കില്ലെന്ന് വ്യാപാരികള്‍ നിലപാടെടുക്കുകയായിരുന്നു. വില കുറക്കണമെന്ന നിലപാടില്‍ സര്‍ക്കാറും ഉറച്ച് നില്‍ക്കുകയായിരുന്നു.

വില കുറക്കാനാകില്ലെന്ന വ്യാപാരികളുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് തോമസ് ഐസക് പറഞ്ഞു. ജി എസ് ടി നിലവില്‍ വന്നപ്പോള്‍ ഇറച്ചികോഴിയുടെ നികുതി എടുത്തുകളയുകയായിരുന്നു. എന്നിട്ടും വില കുറക്കാന്‍ വ്യാപാരികള്‍ തയ്യാറാകാത്തത് തികഞ്ഞ ധാഷ്ട്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.



Keywords: Kerala, Thiruvananthapuram, news, Chicken,GST rollout: Poultry traders, merchants to go on strike