city-gold-ad-for-blogger

ജി എസ് ടി: ഗ്യാസ് സിലിണ്ടറിന് 32 രൂപ കൂടി

ന്യൂഡല്‍ഹി: (www.kasargodvartha.com 04.07.2017) ജിഎസ്ടി പ്രതിഫലിച്ച് പാചകവാതക കണക്ഷനും. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ സബ്‌സിഡിയുള്ള ഗ്യാസ് സിലിണ്ടറിന് 32 രൂപ കൂടി. ആറ് വര്‍ഷത്തിനിടെയുണ്ടാവുന്ന ഏറ്റവും വലിയ വില വര്‍ദ്ധനയാണിത്.

ജി എസ് ടി പ്രാബല്യത്തില്‍ വന്ന ജൂലൈ ഒന്നു മുതല്‍ ഡല്‍ഹിയില്‍ സബ്‌സിഡി സിലിണ്ടറിന് 477.46 രൂപയാണ് വില. മുന്‍ നികുതി സമ്പ്രദായം അനുസരിച്ച് വില്‍പന നികുതിയും മറ്റു നികുതികളും വെവ്വേറെ ആയിരുന്നു ഈടാക്കിയിരുന്നത്. രാജ്യത്താകമാനം എക്‌സൈസ് തീരുവയില്‍ നിന്ന് ഗ്യാസിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.

സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 18 ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലും ഗ്യാസിന് 31 രൂപ കൂടിയിട്ടുണ്ട്. മുംബയില്‍ 14.28 രൂപ കൂടി. ഗ്യാസിന്റെ വില 491.25ലെത്തി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 11.5 രൂപ വര്‍ധിച്ച് 564 രൂപയായി.

ജി എസ് ടി: ഗ്യാസ് സിലിണ്ടറിന് 32 രൂപ കൂടി

Keywords:  India, Top-Headlines, news, New Delhi, Gas cylinder, GST effect: Subsidised LPG rate hiked by up to Rs 32 per cylinder, steepest hike in 6 years

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia