Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരിവസ്തുക്കള്‍ വില്‍പ്പനക്കുകൊണ്ടുവന്ന യുവാവിന് പിഴ

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരിവസ്തുക്കള്‍ വില്‍പ്പനക്കുകൊണ്ടുവന്ന യുവാവിനെ കോടതി 5,200 രൂപ പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു. ആറങ്ങാടി ചീനമ്മാടത്തെ സിദ്ദീഖിനെKasaragod, Kerala, news, Youth, Students, court, Fine, Fine for Panmasala case accused
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.07.2017) വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരിവസ്തുക്കള്‍ വില്‍പ്പനക്കുകൊണ്ടുവന്ന യുവാവിനെ കോടതി 5,200 രൂപ പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു. ആറങ്ങാടി  ചീനമ്മാടത്തെ സിദ്ദീഖിനെയാണ് (30) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി ശിക്ഷിച്ചത്.
കേരള സര്‍ക്കാര്‍ നിരോധിച്ച ലഹരി വസ്തുക്കളായ മധു, പുകയില തുടങ്ങിയ ലഹരി വസ്തുക്കള്‍ പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തുന്നതിനിടയില്‍ ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടി കേസെടുക്കുകയായിരുന്നു.

നഗരത്തിന്റെ ചില പ്രധാന കേന്ദ്രങ്ങളില്‍ വെച്ച് ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും ഇതിനിടയില്‍ സിദ്ദീഖ് പിടിയിലാവുകയുമായിരുന്നു. സ്‌കൂള്‍, പാരല്‍ കോളജ് എന്നിവ കേന്ദ്രമാക്കി നിരോധിച്ച ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായും സ്‌കൂള്‍ അധികൃതരുടെ പരാതി പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്.
ചില വിദ്യാര്‍ത്ഥികള്‍ ഇവ ഉപയോഗിക്കുകയും ഏജന്റുമാരുടെ കമ്മീഷന്‍ വ്യവസ്ഥയില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇവരെ രഹസ്യ നിരീക്ഷണം നടത്തി പോലീസ് പിടികൂടാന്‍ ശ്രമിക്കുകയാണ്.
Kasaragod, Kerala, news, Youth, Students, court, Fine, Fine for Panmasala case accused

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, Students, court, Fine, Fine for Panmasala case accused