Join Whatsapp Group. Join now!
Aster MIMS 10/10/2023

ധോണിയുടെ ജന്മദിനാഘോഷം വ്യത്യസ്തമാക്കി ഫാന്‍സ് അസോസിയേഷന്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ മഹേന്ദ്ര സിങ് ധോണിയുടെ 36 ജന്മദിനം ഓള്‍ കേരള ധോണി ഫാന്‍സ് അസോസിയേഷന്‍ (AKDFA) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ Celebration, Kasaragod, Birthday, Committee, Sports, Mahendra Singh Dhoni
കാസര്‍കോട്: (www.kasargodvartha.com 08.07.2017) മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ മഹേന്ദ്ര സിങ് ധോണിയുടെ 36 ജന്മദിനം ഓള്‍ കേരള ധോണി ഫാന്‍സ് അസോസിയേഷന്‍ (AKDFA) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'മഹി ടെ' 77017 സാന്ത്വന സ്പര്‍ശത്തിന്റെ ഭാഗമായി അതിവിപുലമായി ആഘോഷിച്ചു.

രക്തദാനത്തോട് കൂടിയാണ് പരിപാടി തുടങ്ങിയത്. ദേവാനന്ദ്, നിസാം കന്തല്‍, സുബൈര്‍ ഷിറിയ, ശ്യാംലാല്‍ പരുവനടുക്കം, ആഷിഖ് കുവ്വത്തൊട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഒബ്‌സര്‍വേഷന്‍ ഹോമിലെ കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റും ഭക്ഷണ വിഭവങ്ങളും നല്‍കുകയും മധുരം വിതരണവും ചെയ്യുകയും കേക്ക് മുറിക്കുകയും ചെയ്തു.

ഷാഫി ദേളി, ജെബിന്‍ ഷൈന്‍ നീലേശ്വരം, ഹമീദ് ആലംപാടി, മന്‍സൂക് സുള്ള്യ, വിഷ്ണു നീലേശ്വരം, സമീല്‍ നസ്‌റി, സിദ്ദീഖ് ബിസ്മില്ല, ഫാഹിസ്, സാദിഖ് പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Celebration, Kasaragod, Birthday, Committee, Sports, Mahendra Singh Dhoni.