Join Whatsapp Group. Join now!
Aster MIMS 10/10/2023

സൗജന്യ കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു

മൈന്‍ഡ് ലോട്ട് എജുക്കേഷന്‍ നടപ്പിലാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ്, Kasaragod, Education, Class, Inauguration, Students, Mindlot Education
കാസര്‍കോട്: (www.kasargodvartha.com 09.07.2017) മൈന്‍ഡ് ലോട്ട് എജുക്കേഷന്‍ നടപ്പിലാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍ സെമിനാര്‍ നടത്തി. പ്രശസ്ത മോട്ടിവേഷണല്‍ ട്രെയിനറും കാര്‍ട്ടൂണിസ്റ്റുമായ മുജീബ് പട്‌ള ക്ലാസെടുത്തു.

മൂല്യാധിഷ്ഠിട വിദ്യാഭ്യാസത്തിന്റെ ആവശ്യകത, കരിയര്‍ അവലോകനം, യോജിച്ച കരിയര്‍ എങ്ങനെ കണ്ടെത്താം, എങ്ങനെ തെരഞ്ഞെടുക്കാം തുടങ്ങിയ കാര്യങ്ങള്‍ മുജീബ് പട്‌ള വിശദീകരിച്ചു. വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് ശില്‍പശാല ശ്രദ്ധേയമായി.


പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ദിശാബോധം നല്‍കുകയും ചെയ്തു. പ്രൊഫ. മജീദ് ചെമ്മനാട് അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Education, Class, Inauguration, Students, Mindlot Education.