Join Whatsapp Group. Join now!
Aster MIMS 10/10/2023

കൊട്ടത്തോണി മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

ബാണാസുര സാഗര്‍ അണക്കെട്ടില്‍ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരില്‍ നാലുപേരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കോഴിക്കോട് നെല്ലിപ്പെയില്‍ കാട്ടിലിടKerala, news, Top-Headlines, Missing, Drown, drown-to-death; another dead body found
വയനാട്: (www.kasargodvartha.com 20.07.2017) ബാണാസുര സാഗര്‍ അണക്കെട്ടില്‍ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരില്‍ നാലുപേരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കോഴിക്കോട് നെല്ലിപ്പെയില്‍ കാട്ടിലിടത്ത് സച്ചിന്റെ മൃതദേഹമാണ് നാവിക സേനയുടെ തിരച്ചിലില്‍ കണ്ടെത്തിയത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ഞായറാഴ്ച രാത്രിയാണ് ബാണാസുര സാഗര്‍ ഡാമിന്റെ മഞ്ഞൂറ പന്ത്രണ്ടാം മൈലിലെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞ് നാലു പേരെ കാണാതായത്. പന്ത്രണ്ടാം മൈല്‍ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ (50), മണിത്തൊട്ടില്‍ മെല്‍ബിന്‍ (34) എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതോടെ മൂന്നു പേരുടെ മൃതദേഹം ലഭിച്ചു. ഇനി വട്ടച്ചോട് ബിനു (42)വിന്റെ മൃതദേഹമാണ് ലഭിക്കാനുള്ളത്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയായിരുന്നു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Missing, Drown, drown-to-death; another dead body found