city-gold-ad-for-blogger

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം:  (www.kasargodvartha.com 02.07.2017) കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. കേസിന്റെ അന്വേഷണം നടത്തുന്ന ഐ ജി ദിനേന്ദ്ര കശ്യപ്, മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യ എന്നിവരെ നേരിട്ട് വിളിച്ച് വരുത്തി കേസിന്റെ അന്വേഷണ പുരോഗതി ബെഹ്‌റ ചോദിച്ചറിഞ്ഞതായാണ് വിവരം.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ


അതേ സമയം, കേസില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെങ്കില്‍ പ്രതികള്‍ ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. അന്വേഷണത്തില്‍ ഏകോപനമില്ലെന്നായിരുന്നു സെന്‍കുമാറിന്റെ മുഖ്യ ആരോപണം. ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ ബി സന്ധ്യയോട് സെന്‍കുമാര്‍ ഉത്തരവിട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Keywords:  Kerala, Thiruvananthapuram, Actor, Cinema, Attack, Loknath Behra, Police, case, Top-Headlines, news, DGP Loknath Behra on Actress attack case.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia