കോഴിക്കോട്: (www.kasargodvartha.com 07.07.2017) മനുഷ്യ മൃതദേഹം ചാക്കില്‍ കെട്ടി റോഡരികില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടി തൊണ്ടിമ്മല്‍ റോഡിലാണ് മനുഷ്യമൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ തലയും കൈയ്യും കാലും ഇല്ല. ഒരാഴ്ച മുമ്പാണ് രണ്ട് ചാക്കുകള്‍ അജ്ഞാതര്‍ റോഡിരികില്‍ തള്ളിയത്.
ഒന്നില്‍ നിറയെ അറവുമാലിന്യങ്ങളായിരുന്നു. രണ്ടാമത്തെ ചാക്ക് കഴിഞ്ഞ ദിവസം തെരുവുനായ്ക്കള്‍ കടിച്ചുകീറി റോഡിലിട്ടപ്പോഴാണ് മനുഷ്യ മൃതദേഹം നാട്ടുകാര്‍ കണ്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kozhikode, news, Deadbody, Road-side, Top-Headlines, Dead body found in Road side
Keywords: Kerala, Kozhikode, news, Deadbody, Road-side, Top-Headlines, Dead body found in Road side