city-gold-ad-for-blogger

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനെ സംരക്ഷിക്കാന്‍ രഹസ്യയോഗം; കെ സുധാകരനെതിരെ കേസെടുക്കണമെന്ന് ജിഷ്ണുവിന്റെ അമ്മ, സുധാകരന് തെറ്റ് പറ്റിയെന്ന് യൂത്ത് കോണ്‍ഗ്രസ്

കോഴിക്കോട്: (www.kasargodvartha.com 05.07.2017) നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ സംരക്ഷിക്കാന്‍ രഹസ്യയോഗം നടത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ കെ സുധാകരനെതിരെ കേസെടുക്കണമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ ആവശ്യപ്പെട്ടു. സുധാകരന്‍ കോടതിയല്ലെന്നും ഇത്തരത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നത് എന്തിന് വേണ്ടിയാണെന്നും മഹിജ ചോദിച്ചു. തന്റെ മകന് നീതി കിട്ടാന്‍ വേണ്ടി നിലയുറപ്പിക്കേണ്ട് രാഷ്ട്രീയ നേതാക്കള്‍ ഇപ്പോള്‍ കുറ്റക്കാരെ രക്ഷിക്കാനുള്ള തത്രപ്പാടിലാണെന്നും അവര്‍ പറഞ്ഞു.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനെ സംരക്ഷിക്കാന്‍ രഹസ്യയോഗം; കെ സുധാകരനെതിരെ കേസെടുക്കണമെന്ന് ജിഷ്ണുവിന്റെ അമ്മ, സുധാകരന് തെറ്റ് പറ്റിയെന്ന് യൂത്ത് കോണ്‍ഗ്രസ്


പാമ്പാടി നെഹ്‌റു കോളജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ രക്ഷിക്കാനുള്ള ശ്രമവുമായി സുധാകരന്‍ കഴിഞ്ഞ ദിവസം കോളജ് അധികൃതരുമായി രഹസ്യ കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചിരുന്നു. വിദ്യാര്‍ത്ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാനാണ് സുധാകരന്‍ ചൊവ്വാഴ്ച രാത്രി എത്തിയത്. എന്നാല്‍ ഇതറിഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടി സുധാകരനെ തടഞ്ഞുവെക്കുകയായിരുന്നു.

കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണകുമാറും സുധാകരനും ചേര്‍ന്ന് ഷഹീറിന്റെ കുടുംബവുമായും ചര്‍ച്ച നടത്തിയിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് രഹസ്യയോഗം നടത്തിയത്.

അതേസമയം നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ രക്ഷിക്കാന്‍ ശ്രമിച്ച കെ സുധാകരനെതിരെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. സുധാകരനെതിരെ പാലക്കാട് ഡിസിസി കെപിസിസിക്ക് പരാതി നല്‍കിയിട്ടുണ്ട്.

സുധാകരന് തെറ്റ് പറ്റിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കോടതിയിലിരിക്കുന്ന കേസില്‍ സുധാകരന്റെ ഇടപെടല്‍ അംഗീകരിക്കാനാകില്ല. തെറ്റ് പറ്റിയിട്ടില്ലെന്ന സുധാകരന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഡീന്‍ പറഞ്ഞു. സുധാകരന്റെ ഇടപെടല്‍ കെ പി സി സി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  Kerala, Kozhikode, news, K.Sudhakaran-MP, Top-Headlines, news, College, Congress, youth-congress, Congress and Mahija against K Sudhakaran 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia