Join Whatsapp Group. Join now!
Aster MIMS 10/10/2023

എബിവിപിയുടെ ഉരുക്കുകോട്ടയില്‍ യൂണിറ്റ് രൂപീകരിക്കാന്‍ എസ് എഫ് ഐ; മാര്‍ച്ചില്‍ സംഘര്‍ഷം

എബിവിപിയുടെ ഉരുക്കുകോട്ടയില്‍ യൂണിറ്റ് രൂപീകരിക്കാന്‍ എസ് എഫ് ഐ Thiruvananthapuram, Kerala, News, ABVP, SFI, March, Attack, Police, Grenade, Tear gas, MG College.
തിരുവനന്തപുരം: (www.kasargodvartha.com 18.07.2017) എബിവിപിയുടെ ഉരുക്കുകോട്ടയില്‍ യൂണിറ്റ് രൂപീകരിക്കാന്‍ എസ് എഫ് ഐ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് എബിവിപിയുടെ ശക്തി കേന്ദ്രമായ എംജി കോളജിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് ആണ് അക്രമത്തില്‍ കലാശിച്ചത്.

എംജി കോളജില്‍ യൂണിറ്റ് രൂപീകരിക്കാനായിരുന്നു എസ്എഫ്‌ഐയുടെ നീക്കം. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ഗ്രനേഡും, കണ്ണീര്‍ വാതകവും പ്രയോഗിച്ചു. യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും കൂടുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എംജി കോളജിന് മുന്നിലേക്ക് വരുന്നതും പോലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.

Thiruvananthapuram, Kerala, News, ABVP, SFI, March, Attack, Police, Grenade, Tear gas, MG College.

എസ്എഫ്‌ഐയുടെ ശക്തി കേന്ദ്രമായ യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിക്കാന്‍ എബിവിപിയും നീക്കം നടത്തുന്നുണ്ട്. എം ജി കോളജില്‍ എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിക്കാന്‍ അനുവദിക്കില്ലെന്ന് എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം എബിവിപിയുടെ ആക്രമണത്തിന് മുന്നില്‍ തലകുനിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, ABVP, SFI, March, Attack, Police, Grenade, Tear gas, MG College.