Join Whatsapp Group. Join now!
Aster MIMS 10/10/2023

ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചൂരി നിവാസികള്‍ ജില്ലാ പോലീസ് ആസ്ഥാനത്ത്; ജനകീയ കൂട്ടായ്മയില്‍ പ്രതിഷേധമിരമ്പി

'ജീവിക്കാന്‍ അനുവദിക്കുക ഭയമില്ലാതെ' എന്നാവശ്യപ്പെട്ടു കൊണ്ട് ചൂരി മഹല്‍ ഫെഡറേഷന്‍ എസ് പി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ പ്രതിഷേKasaragod, Kerala, news, Police, Choori Natives, Choori Mahal Federation gathering against atrocities
കാസര്‍കോട്: (www.kasargodvartha.com 12.07.2017) 'ജീവിക്കാന്‍ അനുവദിക്കുക ഭയമില്ലാതെ' എന്നാവശ്യപ്പെട്ടു കൊണ്ട് ചൂരി മഹല്‍ ഫെഡറേഷന്‍ എസ് പി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയില്‍ പ്രതിഷേധമിരമ്പി. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് പാറക്കട്ട എസ് പി ഓഫീസ് പരിസരത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദവും സ്‌നേഹവും തട്ടിത്തെറിപ്പിച്ച് മതവിദ്വേഷത്തിന്റെ വിത്തുകള്‍പാകി അധികാര സ്ഥാപനങ്ങളിലേക്കുള്ള കുറുക്കുവഴി കണ്ടെത്തുവാന്‍ ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് കൂട്ടായ്മ കുറ്റപ്പെടുത്തി.

റിഷാദ്, സാബിത്ത്, റിയാസ് മൗലവി എന്നിവരുടെ മരണം നാടിനെ നടുക്കിയതാണ്. ഈ സംഭവങ്ങളിലെല്ലാം ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കരങ്ങളാണെന്നും കൂട്ടായ്മ കുറ്റപ്പെടുത്തി. റിയാസ് മൗലവിയുടെ കുറ്റപത്രം നല്‍കിയ ദിവസം ചൂരിയില്‍ അല്‍ത്താഫ് എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവവും കൂട്ടായ്മ ചൂണ്ടിക്കാട്ടി. വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.

Kasaragod, Kerala, news, Police, Choori Natives, Choori Mahal Federation gathering against atrocities

കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ചൂരി ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ പി.ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ട്രഷറര്‍ എ. അബ്ദുര്‍ റഹ് മാന്‍, കോണ്‍ഗ്രസ് നേതാവ് നീലകണ്ഠന്‍, രാജീവന്‍ നമ്പ്യാര്‍, രവീന്ദ്രന്‍, അഡ്വ. സി.ഷുക്കൂര്‍, എം.എ മജീദ്, മമ്മു ഫുജൈറ, മുഹമ്മദലി സി.എ, സി.എച്ച്. സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചൂരി നിവാസികള്‍ ഒന്നടങ്കം ജനകീയ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

Updated

Kasaragod, Kerala, news, Police, Choori Natives, Choori Mahal Federation gathering against atrocities

Kasaragod, Kerala, news, Police, Choori Natives, Choori Mahal Federation gathering against atrocities


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Choori Natives, Choori Mahal Federation gathering against atrocities