Join Whatsapp Group. Join now!
Aster MIMS 10/10/2023

പണയപ്പെടുത്തിയ മാല തിരിച്ചെടുത്തപ്പോള്‍ കിട്ടിയത് മറ്റൊരു മാല; ബാങ്ക് മാനേജര്‍ക്കെതിരെ കേസ്

ബാങ്കില്‍ പണയപ്പെടുത്തിയ രണ്ടര പവന്‍ സ്വര്‍ണമാല തിരിച്ചെടുത്തപ്പോള്‍ ലഭിച്ചത് മറ്റൊരുമാല. കാഞ്ഞങ്ങാട് കൊവ്വല്‍സ്റ്റോറിലെ ജനാര്‍ദ്ദനന്റെ ഭാര്യ ശ്രീരഞ്ജിനിയുടെKasaragod, Kerala, news, case, Bank, Cheating complaint lodged; Case against bank manager
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.07.2017) ബാങ്കില്‍ പണയപ്പെടുത്തിയ രണ്ടര പവന്‍ സ്വര്‍ണമാല തിരിച്ചെടുത്തപ്പോള്‍ ലഭിച്ചത് മറ്റൊരുമാല. കാഞ്ഞങ്ങാട് കൊവ്വല്‍സ്റ്റോറിലെ ജനാര്‍ദ്ദനന്റെ ഭാര്യ ശ്രീരഞ്ജിനിയുടെ സ്വര്‍ണമാലയിലാണ് മറിമായം സംഭവിച്ചത്. ഹൊസ്ദുര്‍ഗ് സര്‍വ്വീസ് കോ -ഓപ്പറേറ്റീവ് ബാങ്കില്‍ 2013 ജനുവരി 17 നാണ് ശ്രീരഞ്ജിനി മാല പണയം വെച്ചത്.

ഇതിനിടയില്‍ പല തവണ പലിശയടച്ച് മാല പുതുക്കി വെച്ചിരുന്നു. കഴിഞ്ഞ ദിവസം പണമടച്ച് തിരിച്ചെടുത്തപ്പോഴാണ് മാല മാറിയതായി കണ്ടെതെന്നാണ് രഞ്ജിനിയുടെ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ ബാങ്കിനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതവും ദുരൂഹവുമാണെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ബാങ്കിന്റെ സല്‍കീര്‍ത്തിയെ പൊതുജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ഗൂഢ ഉദ്ദേശത്തോടു കൂടിയാണെന്നും അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.


Keywords: Kasaragod, Kerala, news, case, Bank, Cheating complaint lodged; Case against bank manager