വെള്ളരിക്കുണ്ട്: (www.kasargodvartha.com 05.07.2017) ചിട്ടി നല്‍കേണ്ട ഊഴമെത്തിയിട്ടും പണം നല്‍കാതെ വഞ്ചിച്ച ചിട്ടിക്കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃകോടതി വിധിച്ചു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ തുള്ളംകല്ല് സ്വദേശിനി സുമ റെജികുമാര്‍, വിജെഎല്‍ ഡയറീസ് എല്‍എല്‍പി നോര്‍ത്ത് പെരുമാള്‍ മധുരൈ ചെന്നൈ എന്ന ചിട്ടിക്കമ്പനിക്കെതിരെ നല്‍കിയ ഹരജിയിലാണ് വിധിയുണ്ടായത്.
2011 ലാണ് ചിട്ടിക്കമ്പനിയുടെ നാട്ടുകാരിയായ ഏജന്റ് മുഖേന സുമ 45,000 രൂപയുടെ ചിട്ടിയില്‍ 30,000 രൂപ നിക്ഷേപിച്ചത്. പിന്നീട് ചിട്ടി നടത്തിപ്പില്‍ സംശയം തോന്നിയതിനാല്‍ തുടര്‍തവണകള്‍ അടച്ചില്ല. ഇറക്കിയ മുഴുവന്‍ തുകയും പലിശയും കാലാവധി കഴിയുമ്പോള്‍ തിരിച്ചുനല്‍കാമെന്ന വ്യവസ്ഥ പാലിക്കാത്തതിനാലാണ് സുമ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്.
ഇറക്കിയ 30,000 രൂപയും 10% പലിശയും കോടതിച്ചെലവായ 2,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരിക്കു നല്‍കണമെന്നാണ് കോടതി വിധിച്ചത്. ചിട്ടിപ്പണം തിരികെ ലഭിക്കാന്‍ സുമ പലതവണ ശ്രമിച്ചിട്ടും ലഭിക്കാതിരുന്നതിനാലാണ് നിയമത്തിന്റെ മാര്‍ഗം സ്വീകരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Vellarikundu, news, Cheating, court, Cheating case; Court order to pay compensation