Join Whatsapp Group. Join now!
Aster MIMS 10/10/2023

നിര്‍മാണം നടക്കുകയായിരുന്ന വീട്ടില്‍ നിന്നും പ്ലംബിംഗ് സാമഗ്രികള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവം; തമിഴ് യുവതിക്കെതിരെ കുറ്റപത്രം

നിര്‍മ്മാണം നടക്കുകയായിരുന്ന വീടിന്റെ മുറിയില്‍ സൂക്ഷിച്ച പിത്തളയുടെ പ്ലംബിംഗ് സാമഗ്രികള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ തമിഴ്നാട് സ്വദേശിനിയായ യുവതിക്കെതിരെ Kasaragod, Kerala, Kanhangad, news, Robbery, court, Charge sheet against robbery case accused
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.07.2017) നിര്‍മ്മാണം നടക്കുകയായിരുന്ന വീടിന്റെ മുറിയില്‍ സൂക്ഷിച്ച പിത്തളയുടെ പ്ലംബിംഗ് സാമഗ്രികള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ തമിഴ്നാട് സ്വദേശിനിയായ യുവതിക്കെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം നല്‍കി.

തമിഴ്നാട് സേലം കള്ളകുറിച്ചിയിലെ രാമന്റെ ഭാര്യ പാച്ചിയമ്മക്കെതിരെയാണ് ചീമേനി പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞ ജൂണ്‍ 19 ന് കൊടക്കാട് പൊള്ളപൊയിലിലെ ശശിയുടെ ഭാര്യ മീര (33) പൊള്ളപൊയിലില്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ ബാത്ത് റൂമില്‍ സൂക്ഷിച്ചിരുന്ന പിച്ചളയുടെ പ്ലംബിംഗ് സാധനങ്ങള്‍ വീടിന്റെ കതക് കുത്തിത്തുറന്ന് അകത്തുകയറി കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് പാച്ചിയമ്മ. പാച്ചിയമ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രതി പിന്നീട് റിമാന്‍ഡിലാവുകയുമായിരുന്നു. പാച്ചിയമ്മക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഇപ്പോഴും റിമാന്‍ഡില്‍ തന്നെയാണ്.
Kasaragod, Kerala, Kanhangad, news, Robbery, court, Charge sheet against robbery case accused


Keywords: Kasaragod, Kerala, Kanhangad, news, Robbery, court, Charge sheet against robbery case accused