Join Whatsapp Group. Join now!
Aster MIMS 10/10/2023

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹമാണ് നാട്ടിലെത്തിക്കാന്‍ കേന്ദ്രം Kozhikode, Kerala, news, Deadbody, Top-Headlines, Central govt. permission to bring dead body to home town
കോഴിക്കോട്: (www.kasargodvartha.com 10.07.2017) സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹമാണ് നാട്ടിലെത്തിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ചൊവ്വാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കും.

നേരത്തെ വിദേശത്ത് നിന്നും മൃതദേഹങ്ങള്‍ എത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള നിരാക്ഷേപ പത്രം, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കി മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുകാരണം പ്രകാശിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടു കേന്ദ്രത്തിനു കത്തയക്കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Kerala, news, Deadbody, Top-Headlines, Central govt. permission to bring dead body to home town