കാസര്‍കോട്: (www.kasargodvartha.com 04.07.2017) ഗള്‍ഫില്‍ വെച്ച് കാസര്‍കോട് സ്വദേശിനിയായ ഭര്‍തൃമതിയുടെ ആറു കോടി രൂപ തട്ടിയെടുത്തതായി പരാതി. വിദ്യാനഗറിലെ അബ്ദുര്‍ റഹ് മാന്റെ ഭാര്യ ഷാഹിദയുടെ പണമാണ് ബിസിനസ് തുടങ്ങാനെന്ന പേരില്‍ തട്ടിയെടുത്തത്. ഷാഹിദയുടെ പരാതിയില്‍ മലപ്പുറം വേങ്ങരയിലെ ഹാരിസ് മുഹമ്മദിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
2010 ജനുവരി മുതല്‍ 2016 ഡിസംബര്‍ വരെയുള്ള കാലയളവുകളിലായി ഷാഹിദയില്‍ നിന്നും ഇന്ത്യന്‍ കറന്‍സിയും യു എ ഇ ദിര്‍ഹവുമായി ആറു കോടിയോളം രൂപ ഹാരിസ് കൈക്കലാക്കുകയായിരുന്നു. ഷാഹിദ കുടുംബസമേതം ഗള്‍ഫിലായിരുന്ന സമയത്താണ് ഹാരിസുമായി സാമ്പത്തിക ഇടപാട് നടത്തിയത്. ഷാഹിദയുടെ വിശ്വാസം പിടിച്ചുപറ്റിയതിനുശേഷം ഹാരിസ് പണം വാങ്ങുകയായിരുന്നു. ബിസിനസ് ഉടന്‍ ആരംഭിക്കുമെന്നും പണം വേഗം തന്നെ തിരിച്ചുതരാമെന്നും ഹാരിസ് യുവതിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ഗള്‍ഫില്‍ ബിസിനസ് തുടങ്ങുന്നതിന് പകരം ആറുകോടി രൂപയുമായി ഹാരിസ് മുങ്ങുകയാണുണ്ടായത്.
ഇതേ തുടര്‍ന്ന് ഷാഹിദ ദുബൈ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഹാരിസിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഹാരിസ് ഗള്‍ഫ് വിട്ടുവെന്ന് ബോധ്യപ്പെട്ട ഷാഹിദ നാട്ടിലെത്തിയും അന്വേഷണം തുടര്‍ന്നു. ഷാഹിദയും ബന്ധുക്കളും മലപ്പുറത്തെത്തി അന്വേഷണം നടത്തിയെങ്കലും ഹാരിസിനെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് യുവതി കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ടൗണ്‍ സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അതേ സമയം ഹാരിസ് മലപ്പുറത്തുമില്ലെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, complaint, Cheating, Case against youth for cheating