Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം; 4 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. അഡൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലKasaragod, Kerala, Adoor, news, Police, case, Assault, Attack, plus-two, Students, Case against 4 students for assaulting plus one student
ആദൂര്‍: (www.kasargodvartha.com 04.07.2017) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. അഡൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആദൂര്‍ സി.എ നഗറിലെ അബ്ദുല്‍ നഷ്ഫറി (16)നാണ് മര്‍ദനമേറ്റത്. നഷ്ഫറിന്റെ പരാതിയില്‍ ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ പള്ളങ്കോട്ടെ നാലു പേര്‍ക്കെതിരെയാണ് ആദൂര്‍ പോലീസ് കേസെടുത്തത്.

തിങ്കളാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന തന്നെ അഡൂര്‍ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം വെച്ച് നാലുപേര്‍ തടഞ്ഞുനിര്‍ത്തി കൈകൊണ്ടും വടികൊണ്ടും മര്‍ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ നഷ്ഫര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Kasaragod, Kerala, Adoor, news, Police, case, Assault, Attack, plus-two, Students, Case against 4 students for assaulting plus one student

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Adoor, news, Police, case, Assault, Attack, plus-two, Students, Case against 4 students for assaulting plus one student