കാഞ്ഞങ്ങാട്: (www.kasargodvartha.com 14.07.2017) പടന്നക്കാട് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പടന്നക്കാട്ട് ബസ് വെയ്റ്റിംഗ് ഷെഡിന്റെ ശിഹാബ് തങ്ങള്‍ സ്മാരക ബോര്‍ഡ് ഇരുളിന്റെ മറവില്‍ വീണ്ടും തകര്‍ക്കപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് ബോര്‍ഡ് നശിപ്പിച്ചത്. ഇതിന് മുമ്പും നിരവധി തവണ ബോര്‍ഡ് സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചിരുന്നു.
പടന്നക്കാട് ശാഖ മുസ്ലീം ലീഗ്, യൂത്ത് ലീഗ്, കെ എംസിസി, എംഎസ് എഫ്, എസ്ടി യു, ഗ്രീന്‍ സ്റ്റാര്‍ തുടങ്ങിയവയുടെ യോഗം ചേര്‍ന്ന ്പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം സാമൂഹ്യദ്രോഹികളെ സമൂഹത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ അധികൃതര്‍ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജനങ്ങളുടെ ഐക്യം തകര്‍ക്കാനും ഇതിന്റെ പേരില്‍ കുഴപ്പം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. ബി അസിനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റസാഖ് തായലക്കണ്ടി ഉദ്ഘാടനം ചെയ്തു. എന്‍ പി സൈനുദ്ദീന്‍, സി എം എ ബക്കര്‍, സി എച്ച് അബ്ദുല്ല, പി ബഷീര്‍, എം കെ ഇസ്മാഈല്‍ ഹാജി, എ എം കുഞ്ഞാമദ്, ബി സി ഇസ്ഹാഖ്, ബി ഹാശിം, എല്‍ കെ ഫരീദ് എന്നിവര്‍ സംസാരിച്ചു. എന്‍ പി അബ്ദുര്‍ റഹ് മാന്‍ ഹാജി സ്വാഗതവും സി എച്ച് മൊയ്തീന്‍ കുഞ്ഞി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Bus waiting shed, Bus waiting shed board demolished