Join Whatsapp Group. Join now!
Aster MIMS 10/10/2023

ജനന സര്‍ട്ടിഫിക്കറ്റിലെ ഇനീഷ്യല്‍ തിരുത്താന്‍ കൈക്കൂലി വാങ്ങിയ നഗരസഭാ ജീവനക്കാരന് ഒരു വര്‍ഷം തടവും പിഴയും

ജനനസര്‍ട്ടിഫിക്കറ്റിലെ ഇനിഷ്യല്‍ തിരുത്താന്‍ കൈക്കൂലി വാങ്ങിയ കേസില്‍ നഗരസഭാ ജീവനക്കാരന് ഒരു വര്‍ഷം തടവും 20,000രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍കോട് നഗരസഭാ ഓഫീസിലെ Kannur, Accuse, Jail, Kasaragod, Municipality, Bribe, Surjith K Soman
കണ്ണൂര്‍: (www.kasargodvartha.com 01/07/2017) ജനനസര്‍ട്ടിഫിക്കറ്റിലെ ഇനിഷ്യല്‍ തിരുത്താന്‍ കൈക്കൂലി വാങ്ങിയ കേസില്‍ നഗരസഭാ ജീവനക്കാരന് ഒരു വര്‍ഷം തടവും 20,000രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍കോട് നഗരസഭാ ഓഫീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇടുക്കി രാജാക്കാട് സ്വദേശി സുര്‍ജിത് കെ സോമനെ(36) യാണ് തലശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

2010 മെയ് 31നു കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പിയായിരുന്ന പി എ വര്‍ഗീസ് ചാര്‍ജ് ചെയ്ത കേസിലാണു ശിക്ഷ. കുണ്ടംകുഴി നീര്‍ക്കയം സ്വദേശി കെ ശശിധരന്റെ മകളുടെ ജനനസര്‍ട്ടിഫിക്കറ്റിലെ ഇനിഷ്യല്‍ തിരുത്താന്‍ 1000 രൂപ ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിലാണ് ജീവനക്കാരന്‍ കുടുങ്ങിയത്.


ശശിധരന്‍ നഗരസഭാ ഓഫീസില്‍ ചെന്നു 800 രൂപ ജീവനക്കാരന് നല്‍കിയപ്പോള്‍ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് ഡി വൈ എസ് പി കെ വി രഘുരാമന്‍ ആണ് കേസന്വേഷണം നടത്തിയത്. സെക്ഷന്‍ ഏഴ് പ്രകാരം ഒരു വര്‍ഷം തടവും 13 പ്രകാരം ഒരുവര്‍ഷം തടവും വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടുതല്‍ തടവ് അനുഭവിക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Accuse, Jail, Kasaragod, Municipality, Bribe, Surjith K Soman.