Join Whatsapp Group. Join now!
Aster MIMS 10/10/2023

ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണം: ജോര്‍ജ്ജ് എള്ളുക്കുന്നേല്‍

ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റാന്‍ ബിജെപി ശക്തമായ പ്രചരണങ്ങള്‍ നടത്തണമെന്ന് തലശ്ശേരി അതിരൂപത വികാരി ജനറല്‍ ജോര്‍ജ്ജ് എള്ളുക്കുന്നേല്‍ പറഞ്ഞു. ഭാKasaragod, Kerala, Kanhangad, news, BJP, BJP Kasaragod District convention conducted
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.07.2017) ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റാന്‍ ബിജെപി ശക്തമായ പ്രചരണങ്ങള്‍ നടത്തണമെന്ന് തലശ്ശേരി അതിരൂപത വികാരി ജനറല്‍ ജോര്‍ജ്ജ് എള്ളുക്കുന്നേല്‍ പറഞ്ഞു. ഭാരതീയ ജനത ന്യൂനപക്ഷമോര്‍ച്ച കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളെ തെറ്റിധരിപ്പിക്കുന്ന വാര്‍ത്തകളാണ് ദിവസേന വന്നുകൊണ്ടിരിക്കുന്നത്. ബീഫിന്റെ പേരില്‍ കള്ളപ്രചരണങ്ങള്‍ അഴിച്ചു വിടുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണെന്നുള്ളത് ജനങ്ങള്‍ക്ക് അറിയാം. ന്യൂനപക്ഷ സമുദായത്തിന്റെ നന്മയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരോടപ്പമാണ് കത്തോലിക്ക സഭ.

മൗലീകമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.വി. മാത്യു അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. സുലൈമാന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, സെബാസ്റ്റ്യന്‍ പൊടിമറ്റം, സിദ്ദീഖ് ബഖാഫി, എന്‍. മധു തുടങ്ങിയവര്‍ സംസാരിച്ചു. ജോണ്‍ വര്‍ഗീസ് സ്വാഗതവും കെ.എ. ഷാഫി നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kanhangad, news, BJP, BJP Kasaragod District convention conducted