Join Whatsapp Group. Join now!
Aster MIMS 10/10/2023

കയര്‍ കോര്‍പറേഷന്‍ അഴിമതി: മന്ത്രിയുടെയും ചെയര്‍മാന്റെയും നിലപാടില്‍ ദുരൂഹതയെന്ന് ബി ജെ പി

കയര്‍ കോര്‍പറേഷനിലെ ക്രയ വിലസ്ഥിരതാ പദ്ധതിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപയുടെ അഴിമതി Top-Headlines, news, Alappuzha, BJP, Corruption, Politics, LDF, UDF, BJP Alleged corruption on Coir corporation
ആലപ്പുഴ: (www.kasargodvartha.com 15.07.2017) കയര്‍ കോര്‍പറേഷനിലെ ക്രയ വിലസ്ഥിരതാ പദ്ധതിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപയുടെ അഴിമതി പുറത്തു വന്നിട്ടും കയര്‍ കോര്‍പറേഷന്‍ ചെയര്‍മാനും കയര്‍ മന്ത്രിയും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ബി ജെ പി ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി വിനോദ് കുമാര്‍ പറഞ്ഞു.


അഴിമതിക്കാരിയെന്നു കോര്‍പറേഷനിലെ ജീവനക്കാര്‍ ഒന്നടങ്കം ആരോപിക്കുന്ന ക്രയ വിലസ്ഥിരതാ പദ്ധതിയുടെ ചുമതലക്കാരിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷിക്കുവാനോ ക്രയ വിലസ്ഥിരതാ പദ്ധതിയുടെ ചുമതലയില്‍ നിന്നൊഴിവാക്കുവാന്‍ പോലും ചെയര്‍മാനും മന്ത്രിയും തയ്യാറാകാത്തത് ഇരുവര്‍ക്കും ഈ അഴിമതിയില്‍ പങ്കുണ്ട് എന്ന ആരോപണം ബലപ്പെടുത്തുന്നു. ഈ വ്യക്തിയെ കയര്‍ കേരളയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചുമതലകളില്‍ പ്രതിഷ്ഠിക്കാന്‍ മന്ത്രിയും ചെയര്‍മാനും ശ്രമിക്കുന്നത് ദുരൂഹതയുണര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Top-Headlines, news, Alappuzha, BJP, Corruption, Politics, LDF, UDF, BJP Alleged corruption on Coir corporation


ഇടതും വലതും ഒരു പോലെ നടത്തിയ കയര്‍ കോര്‍പറേഷനിലെ അഴിമതികള്‍ക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ്സും മടിക്കുന്നു. മന്ത്രിയുടെയും ചെയര്‍മാന്റെയും സ്വകാര്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അഴിമതിക്കാരെ കൂട്ടുപിടിച്ച് ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ച് പൊതു ഖജനാവ് കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നയം ഉടന്‍ അവസാനിപ്പിക്കണമെന്നും അഴിമതി അന്വേഷിച്ച് ഉടന്‍ നടപടി സ്വീകരിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.

Keywords: Top-Headlines, news, Alappuzha, BJP, Corruption, Politics, LDF, UDF, BJP Alleged corruption on Coir corporation