Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം

നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തില്‍ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് കുടക്കല്ലൂര്‍ ചില്ലുപടി സ്വദേശിയും കൊട്ടാരക്കര കടലാവിളയില്‍Kollam, news, Kerala, Top-Headlines, Youth, Injured, Bike accident; youth dies
കൊല്ലം: (www.kasargodvartha.com 05.07.2017) നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തില്‍ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് കുടക്കല്ലൂര്‍ ചില്ലുപടി സ്വദേശിയും കൊട്ടാരക്കര കടലാവിളയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ രതീഷാ (27)ണ് മരിച്ചത്. കുമാര്‍- കമല ദമ്പതികളുടെ മകനാണ്.

തിങ്കളാഴ്ച രാത്രി 11 മണിയോടെ കൊട്ടാരക്കര ഓയൂര്‍ റൂട്ടില്‍ ഓടനാവട്ടം പരുത്തിയറ വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബൈക്ക് റോഡരുകിലെ മൈല്‍ക്കുറ്റിയിലിടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍ കൊട്ടാരക്കര സ്വദേശി ഷംനാദി (26)നാണ് പരിക്കേറ്റത്. ഷംനാദിനെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊട്ടാരക്കരയില്‍ ഇന്റീരിയര്‍ ഡെക്കറേഷന്‍ ജോലികള്‍ ചെയ്തു വരികയായിരുന്നു രതീഷ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, news, Kerala, Top-Headlines, Youth, Injured, Bike accident; youth dies