city-gold-ad-for-blogger

തന്നേക്കാള്‍ സൗന്ദര്യം കൂടിയത് സഹിച്ചില്ല; ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡാക്രമണം

ബംഗളൂരു: (www.kasargodvartha.com 15.07.2017) തന്നേക്കാള്‍ സൗന്ദര്യം കൂടിപ്പോയെന്ന് ആരോപിച്ച് ഭാര്യയെ ഭര്‍ത്താവ് ആസിഡാക്രമണത്തിനിരയാക്കി. ബംഗളൂരുവിലാണ് സംഭവം. സൗന്ദര്യം കൂടിപ്പോയതിനാല്‍ അന്യപുരുഷന്മാരുമായി സൗഹൃദമുണ്ടാകുമെന്ന് ആരോപിച്ചാണ് ബംഗളൂരു സ്വദേശിയായ ചിന്നഗൗഡ (42) ഭാര്യയ്ക്ക് നേരെ ആസിഡാക്രമണം നടത്തിയത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മുഖത്തും കൈ കാലുകളിലും വയറിലും ആഴത്തിലുള്ള പൊള്ളലേറ്റിട്ടുണ്ട്.

തന്നേക്കാള്‍ സൗന്ദര്യം കൂടിയത് സഹിച്ചില്ല; ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡാക്രമണം


സംശരോഗിയായ ചിന്നഗൗഡ ഭാര്യയുമായി സ്ഥിരം പല വിഷയങ്ങളില്‍ വഴക്കടിക്കാറുണ്ട്. മാത്രവുമല്ല, ഇയാള്‍ ഭാര്യയെ മറ്റുള്ളവരുമായി സംസാരിക്കാനും അനുവദിച്ചിരുന്നില്ല. ഇത് കൂടാതെ ജോലിസ്ഥലത്ത് അന്യപുരുഷന്മാരുമായി രഹസ്യ ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഇയാള്‍ സ്ഥിരമായി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മനംമടുത്ത് നാല് ദിവസം മുമ്പ്് ഭാര്യ തന്റെ ജോലി രാജിവച്ചിരുന്നു. എന്നാല്‍ ഇത് കൊണ്ടും മതിയാകാത്ത ചിന്നഗൗഡ കഴിഞ്ഞ ദിവസവും ഭാര്യയുമായി വഴക്കിട്ടു. വഴക്കിനൊടുവില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് ഭാര്യയ്ക്ക് നേരെ ഒഴിക്കുകയായിരുന്നു. പോലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം ചിന്നഗൗഡ ഒളിവിലാണ്. ശരീരമാസകലം പൊള്ളലേറ്റ് വേദന കൊണ്ട് നിലവിളിച്ച യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ചിന്നഗൗഡയെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.

Keywords:  Karnataka, Mangalore, news, Top-Headlines, Attack, Women, wife, husband, Injured, National, Bengaluru: Man pours acid on wife after quarrel

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia