city-gold-ad-for-blogger

ആതിരയുടെ തിരോധാനം: പോലീസ് നോട്ടീസ് പുറത്തിറക്കി

ഉദുമ: (www.kasargodvartha.com 14.07.2017) കരിപ്പോടി കണിയംപാടിയില്‍ നിന്ന് കാണാതായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിരയെ (23) കണ്ടെത്താനായി പോലീസ് നോട്ടീസ് പുറത്തിറക്കി. എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും പോലീസ് നോട്ടീസ് കൈമാറിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും നോട്ടീസ് പതിച്ചിട്ടുണ്ട്.

അതേസമയം യുവതി പാലക്കാട്ടുള്ളതായും പോലീസിന് വിവരം ലഭിച്ചതായും അറിയുന്നു. ബേക്കല്‍ സിഐ വിശ്വംഭരന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായവുമുണ്ട്. രഹസ്യാന്വേഷണ വിഭാഗവും ഇതു സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് ആതിരയെ കാണാതായത്. മത പഠനത്തിന് പോകുന്നുവെന്ന് അറിയിച്ചു കൊണ്ടുള്ള പതിനഞ്ച് പേജുള്ള കത്ത് എഴുതി വെച്ചാണ് ആതിര വീട്ടില്‍ നിന്നും ഇറങ്ങിയത്. ആശുപത്രിയില്‍ പോകുന്നുവെന്നു പറഞ്ഞാണ് യുവതി പോയത്. യുവതിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 04672236224, 9497964323, 9497980916 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു.

ആതിരയുടെ തിരോധാനം: പോലീസ് നോട്ടീസ് പുറത്തിറക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Uduma, news, Police, Missing, Athira's missing; police notice released

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia