ഉദുമ: (www.kasargodvartha.com 15.07.2017) കരിപ്പോടി കണിയംപാടിയില്‍ നിന്ന് കാണാതായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിര (23)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ നേതാവ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന് മറുപടിയുമായി മുന്‍ എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് കരീം കുണിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്കും മറ്റൊരു മതവിഭാഗത്തിലെ പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് കരീം കുണിയ കുറിച്ചത്. എന്നാല്‍ മതപരമായുള്ള അന്തരവും മാതാപിതാക്കള്‍ വിഷമിക്കുമെന്ന കാര്യവും ഓര്‍ത്ത് മാന്യമായ ആ പ്രണയ ബന്ധത്തില്‍ നിന്നും സുഹൃത്ത് ബന്ധത്തിലേക്ക് മാറുകയായിരുന്നുവെന്നും കരീം കുണിയ വിവരിക്കുന്നു. www.kasargodvartha.com
ഇതേ കോളജില്‍ ഡി വൈ എഫ് ഐ നേതാവിന്റെ സീനിയറായി പഠിച്ച കരീം കുണിയ അന്ന് 10 ശതമാനം പോലും മുസ്ലിം വിദ്യാര്‍ത്ഥികള്‍ പഠിക്കാതിരുന്ന കാലത്ത് യൂണിയന്‍ ചെയര്‍മാനായും മാഗസിന്‍ എഡിറ്ററായും വിജയിച്ചുവന്ന കാര്യവും പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഹിന്ദു വിഭാഗത്തില്‍പെട്ട സഹപാഠികളുടെ വോട്ട് കൊണ്ടാണ് താന്‍ ജയിച്ചുവന്നതെന്നും അന്ന് എബിവിപിക്ക് പിറകില്‍ മൂന്നാം സ്ഥാനമായിരുന്നു എസ് എഫ് ഐ എന്നും കരീം പോസ്റ്റില്‍ പറയുന്നു.
ആതിരയുടെ തിരോധാനത്തെ മുസ്ലിം മത വിഭാഗത്തെ അടിച്ചാക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്റിട്ടത് അറിയാതെ മനസിലുള്ള സംഘപരിവാര്‍ സ്വഭാവം പുറത്തുകാട്ടുകയായിരുന്നു ഡി വൈ എഫ് ഐ നേതാവെന്നും കരീം കുണിയ കുറ്റപ്പെടുത്തുന്നു. കോളജിലെ ഒരു വിദ്യാര്‍ത്ഥിനിയെ ആവശ്യം കഴിഞ്ഞ് എസ് എഫ് ഐ നേതാവ് ഉപേക്ഷിച്ച സംഭവവും ഉണ്ടായിട്ടുണ്ടെന്നും ആ പെണ്‍കുട്ടി ഇന്നും വിവാഹം കഴിക്കാതെ ജീവിക്കുന്നുണ്ടെന്നും മാന്യമായ ആ എസ് എഫ് ഐ നേതാവ് രണ്ടു കുട്ടുകളുടെ പിതാവായി നല്ല നിലയില്‍ കഴിയുന്നുണ്ടെന്നും കരീം വ്യക്തമാക്കുന്നു. ഈ ബന്ധത്തില്‍ ഉണ്ടായിരുന്നവര്‍ ഒരേ മത വിഭാഗക്കാരായതു കൊണ്ട് ദൈവം കാത്തുവെന്നും ഇല്ലെങ്കില്‍ സഖാവിന്റെ കണക്കില്‍ ഒരാള്‍ കൂടി അധികമുണ്ടാകുമായിരുന്നുവെന്നും കരീം കുറ്റപ്പെടുത്തി കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. www.kasargodvartha.com
ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദാണ് വ്യാഴാഴ്ച ആതിരയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. വിവാദമായതോടെ പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിക്കും പിന്നീട് വെള്ളിയാഴ്ച വിശദീകരണ പോസ്റ്റുമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കരീം കുണിയ മറുപടി പോസ്റ്റുമായി രംഗത്തെത്തിയത്.
കരീം കുണിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എനിക്ക് അവളെ ഇഷ്ടമായിരുന്നു. അവള്‍ക്ക് എന്നെയും.
അവള്‍ ഹിന്ദു മതവിശ്വാസിയായിരുന്നു. ഞാന്‍ ഇസ്ലാം മത വിശ്വാസിയും. മുസ്ലീമാകാന്‍ അവളോ
ഹിന്ദുവാകാന്‍ ഞാനോ തയ്യാറുമല്ലായിരുന്നു. ആരും ആരോടും നിര്‍ബന്ധിച്ചിട്ടില്ല. അഭ്യര്‍ത്ഥിച്ചിട്ടുമില്ല.
ജനിച്ചു വീണ മതം,
ജീവിച്ചു ശീലിച്ച ആചാരങ്ങള്‍,
ജന്മം നല്‍കി വളര്‍ത്തിയ മാതാപിതാക്കള്‍ ഒന്നും ഉപേക്ഷിക്കാന്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും മനസ്സ് വന്നില്ല.
അവള്‍ ഹിന്ദുവും ഞാന്‍ മുസ്ലിമും ആയി
ഒരുമിച്ച് ജീവിക്കാന്‍ മാത്രം
ഹൃദയ വിശാലതയും 'പുരോഗമനവും' ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമുണ്ടായിരുന്നില്ല.
ക്യാംപസിന്റെ ഇടനാഴിയിലൂടെ
ഒരുമിച്ച് നടന്നപ്പോഴോ,
കന്റീനിലിരുന്ന് ചായ കുടിച്ചപ്പോഴോ ,
ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടക്കാനായി കാത്തുനിന്നപ്പോഴോ
ഒരു കഴുകന്‍ കണ്ണുകളും തുറിച്ച് നോക്കിയില്ല. സൗഹൃദമാണോ പ്രണയമാണോ എന്ന് അറിയാന്‍ ആരെങ്കിലും ശ്രമിച്ചോ എന്നും അറിയില്ല.
ഒന്നുറപ്പുണ്ട്,
ഇന്നത്തെപ്പോലെ 'ലൗ ജിഹാദിന്റെ' പ്രചാരകരായ സംഘികള്‍ അത്രമാത്രം ശക്തരല്ലാത്തത് കൊണ്ടും
അന്നത്തെ എസ് എഫ് ഐ നേതാക്കളില്‍ പലരും
ഇന്ന് കേരളം അറിയപ്പെടുന്ന,
ആദരിക്കുന്ന സാംസ്‌കാരിക മേഖലകളിലെ നിറസാന്നിദ്ധ്യമായ സംസ്‌കാര സമ്പന്നരായത് കൊണ്ട് എസ് എഫ് ഐ മുന്‍ കാസര്‍കോട് ജില്ലാ നേതാവായ, ഇന്നത്തെ ഡിവൈഎഫ്‌ഐ നേതാവ് ചെയ്തപോലെ ബന്ധത്തിന്റെ ആഴവും വ്യാപ്തിയും അളക്കാന്‍ ഒളിഞ്ഞിരുന്ന് നിരീക്ഷണം നടത്തിയില്ല. www.kasargodvartha.com
അതവരുടെ സംസ്‌കാരസമ്പന്നത. അതില്ലാതെ പോയതും സംഘികളെ വെല്ലുന്ന രീതിയില്‍ മനസ്സില്‍ വര്‍ഗ്ഗീയ വിഷം കുത്തി നിറച്ചുവെച്ചവരെ പേറേണ്ടി വരുന്നതും പുതിയ കാലത്തെ വിപ്ലവ പ്രസ്ഥാനക്കാരുടെ ഗതികേട്. ഒരുമിച്ച് ജീവിക്കാനാകില്ലെന്ന് ഉറപ്പിച്ചപ്പോള്‍ ഒരു യാത്രപോലും പറയാതെ പരസ്പരം പിരിഞ്ഞുപോയ ആ ദിവ്യ പ്രണയത്തിന് ഒരു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.
രണ്ട് പേരും കുടുംബമായി ജീവിക്കുമ്പോള്‍ അവള്‍ ഇന്നും എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും ഞാന്‍ അവളുടെ കൂട്ടുകാരനുമാണ്. ഞങ്ങള്‍ രണ്ട് വ്യക്തികളെയും കടന്ന് കുടുംബത്തോളം വളര്‍ന്ന സൗഹൃദം എല്ലാ പവിത്രതയോടും കൂടി ഇന്നും നില നില്‍ക്കുന്നു.
പറഞ്ഞു വന്നത് എന്റെ പൂര്‍വ്വകാല പ്രണയത്തെ മാലോകരെ അറിയിക്കാനല്ല.
കാസര്‍കോട് ജില്ലയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ത്ഥിനിയുമായി ബന്ധപ്പെട്ട് പഴയ എസ് എഫി ഐ ജില്ലാ നേതാവായ ഡി വൈ എഫ് ഐ നേതാവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ്.
7വര്‍ഷത്തിനിടയില്‍ 9 പെണ്‍കുട്ടികള്‍ കാസര്‍കോട് ഗവ. കോളേജ് കേന്ദ്രീകരിച്ച് അന്യ മതസ്ഥരെ പ്രണയിച്ച് വഴിയാധാരമായത്രെ.
പാവപ്പെട്ട വീട്ടിലെ കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെയാണത്രെ
'ഇക്കൂട്ടര്‍' വലയില്‍ വീഴ്ത്തുന്നത്.
ഉച്ച ഭക്ഷണ സമയത്തും കലോല്‍സവ സമയത്തും ക്യാംപുകളും
വിനോദയാത്രകളും നടക്കുമ്പോഴാണത്രെ ഇക്കൂട്ടര്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയും പൈങ്കിളി വര്‍ത്തമാനം പറഞ്ഞും കെണിയില്‍ വീഴ്ത്തുന്നതത്രെ. പെണ്‍കുട്ടി തന്റെ ഇംഗിതത്തിന് വഴങ്ങി എന്ന് ഉറപ്പായ ശേഷം മതപഠനം കുട്ടിയെ പഠിപ്പിക്കുമത്രെ.
ക്രമേണ അവന്റെ മതവിശ്വാസത്തിലേക്ക് അവളെ എത്തിച്ച് കുടുംബത്തില്‍ നിന്ന് അടര്‍ത്തിമാറ്റുമത്രെ.....
ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍.
അല്ല സഖാവേ ,
ഒന്ന് ചോദിച്ചോട്ടെ. ആരാണ്
'ഇക്കൂട്ടര്‍'...?
മുസ്ലീം സമുദായത്തെയാണോ ഉദ്ധേശിച്ചത് ?
അതോ മുസ്ലീം സമുദായത്തിലെ എന്‍ ഡി എഫ് പോലുള്ള തീവ്രവാദ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളെയാണോ...?
ഒരു സമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കാടടച്ച് വെടി വെക്കരുത് സഖാവേ. പ്രത്യേകിച്ചും ആര്‍ എസ് എസിനെപ്പോലെ ഹിന്ദു വര്‍ഗ്ഗീയസംഘടനകള്‍ അവരുടെ ലാഭത്തിനായി ഉന്നയിക്കുന്ന ആരോപണങ്ങളെ അടിവരയിട്ട് സംസാരിക്കരുതായിരുന്നു. ഇനി അതല്ല ഏതെങ്കിലും സംഘടനെയെയാണ് ഉദ്ധേശിച്ചതെങ്കില്‍ ആ സംഘടനകളുടെ പേര് പറയാനുള്ള ധൈര്യവും നട്ടെല്ലും താങ്കള്‍ക്കില്ലാതെ പോയോ....?
താങ്കള്‍ കാസര്‍കോട് ഗവ. കോളേജിലെത്തുന്നതിന് അല്‍പകാലം മുമ്പ് ആ കോളേജില്‍ പഠിച്ചിറങ്ങിയവനാണ് ഞാനും.
ആയിരത്തി ഇരുന്നൂറ് കുട്ടികള്‍ പഠിക്കുന്ന കാലത്ത്,
നൂറ്റമ്പതില്‍ താഴെ മാത്രം മുസ്ലീം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കാലത്ത് തുടര്‍ച്ചയായി രണ്ട് വര്‍ഷം യൂണിയന്‍ ഭാരവാഹിയായി ജയിച്ചവനാണ് ഞാന്‍. മാഗസിന്‍ എഡിറ്ററായും യൂണിയന്‍ ചെയര്‍മാനായും. കോളേജിന്റെ നാല്‍പത്തഞ്ച് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ചെയര്‍മാന്‍ പദവിയിലെത്തിയ ആദ്യത്തെ എം എസ് എഫ് കാരന്‍ ഞാനായിരുന്നു.
ആ രണ്ട് വര്‍ഷവും എസ് എഫ് ഐക്ക് വട്ടപൂജ്യവുമായിരുന്നു. യൂണിയന്റെ ഭരണം പിടിക്കുന്നതും ഞാന്‍ ജയിച്ചതും
പത്ത് ശതമാനമുണ്ടായിരുന്ന മുസ്ലീം വോട്ട് കൊണ്ടായിരുന്നില്ല. ഹിന്ദുക്കളായ വിദ്യാര്‍ത്ഥികളുടെ വോട്ട് നേടിയായിരുന്നു. എബിവിപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ അന്ന് എസ് എഫ് ഐ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയ ചരിത്രവുമുണ്ട്.
സഖാവ് അത് കൂടി പഠിക്കണം.
നിങ്ങള്‍ക്ക് സമ്പൂര്‍ണ ആധിപത്യം കിട്ടാത്തിടങ്ങളെ വര്‍ഗ്ഗീയ കേന്ദമെന്ന് വിശേഷിപ്പിക്കുന്ന നിങ്ങളുടെ നെറികെട്ട രാഷ്ട്രീയം തുടര്‍ന്നോളൂ.
പക്ഷേ അതിന്റെ പേരില്‍
ഒരു സമുദായത്തെ അടച്ചാക്ഷേപിക്കുന്നത് ഉള്ളിലുള്ള കാവിസം അറിയാതെ പുറത്ത് ചാടുന്നതിന്റെ ലക്ഷണമാണ്. സുഹൃത്തുക്കളിലധികവും മുസ്ലീങ്ങളാണ് എന്നത് കൊണ്ടൊന്നും
ആ വര്‍ഗ്ഗീയ ചിന്തയെ
വെള്ളപൂശാനോ മറച്ചു പിടിക്കാനോ
കഴിയില്ല സഖാവേ.
ആതിര വിഷയത്തില്‍ പ്രണയമോ സ്വയം മതപരിവര്‍ത്തനമോ അല്ലാത്ത മറ്റെന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കണം. കുറ്റക്കാരെ കണ്ടെത്തണം.
ശിക്ഷിക്കണം.
ആരും എതിരല്ല. www.kasargodvartha.com
പോലീസ് കേസ് അന്വേഷിക്കുന്നതിനിടയില്‍ ഇത്തരം ആരോപണങ്ങളുമായി വരരുതായിരുന്നു.
മിശ്ര വിവാഹമെന്നും മതേതര വിവാഹമെന്നും പറയുന്നതിലൂടെ നിങ്ങളൊക്കെ അര്‍ത്ഥമാക്കുന്നതെന്താണ്. ..?
മുസ്ലീം പെണ്‍കുട്ടി ഹിന്ദു യുവാവിനെ പ്രണയിച്ച് നാട് വിട്ടാല്‍ നിങ്ങളുടെ പാര്‍ട്ടി വക രക്തഹാരം അണിയിച്ച് അമ്പലത്തിലേക്ക് സ്വീകരിച്ചാനയിച്ച് താലികെട്ടുന്ന ഏര്‍പ്പാടാണോ...?
അടുത്ത കാലത്തായി നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നതും
ആ ജോലിയാണല്ലോ.
കുറ്റം പറയുന്നില്ല,
പക്ഷേ ഒരു ഹിന്ദു യുവതി പ്രണയിച്ച് മതം മാറിയാല്‍ ആദ്യം കാണിച്ച ആവേശം തന്നെയല്ലേ ഇക്കാര്യത്തിലും നിങ്ങള്‍ കാണിക്കേണ്ടത്.
സഖാവേ, ഒന്ന് പറഞ്ഞോട്ടെ.. ആളും അവസരവും നോക്കി പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങളെകുറിച്ച് വാചാലമാവുന്ന നിങ്ങള്‍ക്ക് നിസ്സാരമെങ്കിലും എന്നെപ്പോലെ മതവും മതേതരത്വവും ഒരുപോലെ നെഞ്ചോട് ചേര്‍ക്കുന്നവരെയാണ് നിങ്ങള്‍ അടച്ചാക്ഷേപിച്ചത്.
പ്രണയവും മതവിശ്വാസവും ഒക്കെ
ഒരു വ്യക്തിയുടെ സ്വകാര്യതയാണ് സുഹൃത്തേ. ഇഷ്ടമുള്ളവര്‍ ഇഷ്ടമുള്ളവരെ പ്രണയിച്ചോട്ടെ. ഇഷ്ടമുള്ള മതം സ്വീകരിച്ചോട്ടെ. അതില്‍ നിങ്ങള്‍ക്കുംഎനിക്കും എന്താണ് കാര്യം...? ഒന്ന് കൂടി പറഞ്ഞവസാനിപ്പിച്ചോട്ടെ.
നിങ്ങളും ഞാനും പഠിച്ച അതേ കാസര്‍കോട് ഗവ. കോളേജിലെ പഴയൊരു ചരിത്രമുണ്ട്. ആ ചരിത്ര സംഭവത്തില്‍ നിങ്ങള്‍ ഇന്ന് പറയുന്നതൊക്കെ ശരിയാണ്. പക്ഷേ കഥാപാത്രങ്ങളുടെ വര്‍ണ്ണനയില്‍ ചെറിയ വ്യത്യാസമുണ്ട്. ഒരു പാവം കോണ്‍ഗ്രസ്സുകാരന്റെ മകള്‍. അവള്‍ക്ക് പറയത്തക്ക രാഷ്ട്രീയമൊന്നുമില്ലായിരുന്നു. ഒരു സുപ്രഭാതത്തില്‍ അവളെ എസ് എഫ് ഐ പ്രകടനത്തില്‍ കാണുന്നു. അവളെ പ്രണയിച്ച എസ് എഫ് ഐ ക്കാരന്റെ വാക്ക് കേട്ട് ഇറങ്ങിയതായിരുന്നു.
സഖാവ് ആരോപിച്ചത് പോലെ അവിടെയും ഇവിടെയുമൊക്കെ ഉച്ചഭക്ഷണ സമയത്ത് ഇരിക്കുന്നത് കാണാറുള്ള ഞങ്ങളുടെ കണക്ക് കൂട്ടലുകള്‍ തെറ്റാണെന്നും അവര്‍ സുഹൃത്തുക്കളല്ല പ്രണയിച്ച് കൊണ്ടിരിക്കുന്നവരായിരുന്നു എന്നും ബോധ്യമായ ദിവസം.
ആ പ്രകടനം നടന്ന ദിവസം.
മതത്തിന് പകരം കിന്നാരമായി പ്രേമിച്ച ചെക്കന്‍ പറഞ്ഞ് കൊടുത്തതൊക്കെയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആയിരുന്നുവെന്ന് മാത്രം. സഖാവ് കണ്ടത് പോലെ പിന്നീട് പലപ്പോഴും പല കോലത്തിലും ഞാനടക്കമുള്ളവര്‍ അവരെ കണ്ടിട്ടുണ്ട്. അപ്പഴും കമ്മ്യൂണിസം പഠിപ്പിക്കുകയായിരുന്നു കാമുകനായ നേതാവ്. സഖാവ് പറഞ്ഞത് പോലെ കാര്യം സാധിച്ച് കഴിഞ്ഞപ്പോള്‍ വാഴപിണ്ഡിപ്പോലെ വലിച്ചെറിഞ്ഞു ആ പാവം പെണ്ണിനെ. കമ്മ്യൂണിസം പഠിപ്പിക്കലും കഴിഞ്ഞു. ഇലക്ഷനും കഴിഞ്ഞു.
ഒടുവില്‍ ഡിഗ്രി പോലും പൂര്‍ത്തിയാക്കാതെ കോളേജ് വിട്ട് പോയ ആ പെണ്‍കുട്ടി ഇന്നും മാനസ്സിക നില തെറ്റി ജീവിക്കുന്നു.
കല്ല്യാണം പോലും കഴിക്കാതെ. www.kasargodvartha.com
അന്നത്തെ ആ മാന്യനായ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹിയുടെ രോമത്തില്‍ പോലും തൊട്ടില്ല നിങ്ങളുടെ സംഘടന.
അവന്‍ ഇപ്പോള്‍ കുടുബവും കുട്ടികളുമായി മാന്യനായി ജീവിക്കുന്നു.
എന്താ സഖാവേ പരിഹാരം ചെയ്യാനാവുമോ നിങ്ങള്‍ക്ക്...?
രണ്ട് പേരും ഒരേ മതമായത് കൊണ്ട് ദൈവം കാത്തു. ഇല്ലെങ്കില്‍ സഖാവിന്റെ കണക്കില്‍ ഒരാള്‍ കൂടി അധികമുണ്ടാകുമായിരുന്നു.
Related News:
ആതിരയുടെ തിരോധാനം: ഡി വൈ എഫ് ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി; നേതാക്കള്‍ ഇടപെട്ടതോടെ പിന്‍വലിച്ചു, വിശദീകരണവുമായി വീണ്ടും നേതാവ് രംഗത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Missing, case, Athira's missing; Kareem Kuniya's Reply post for DYFI leader's post